ഐ.എം.വിജയനെ പത്മശ്രീ പുരസ്കാരത്തിന് നാമനിർദേശം ചെയ്ത് എഐഎഫ്എഫ്

ഇന്ത്യൻ കുപ്പായത്തിൽ 79 മത്സരങ്ങൾ കളിച്ച താരം 40 ഗോളുകൾ നേടിയിട്ടുണ്ട്

indian national team, indian football team, football match, asian cup 2019, im vijayan, football player, indian coach, blue tigers, india vs uae, afc asian cup 2019, football match

ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ ഐ.എം.വിജയനെ എഐഎഫ്എഫ് (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ) പത്മശ്രീ പുരസ്കാരത്തിന് നാമനിർദേശം ചെയ്തു. ആഭ്യന്തര, രാജ്യാന്തര തലത്തിൽ മിന്നും പ്രകടനം കാഴ്ചവച്ച താരത്തിനെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ സിവിലയൻ ബഹുമതിക്കാണ് എഐഎഫ്എഫ് നാമനിർദേശം ചെയ്തിരിക്കുന്നത്.

ഇന്ത്യൻ കുപ്പായത്തിൽ 79 മത്സരങ്ങൾ കളിച്ച താരം 40 ഗോളുകൾ നേടിയിട്ടുണ്ട്. 1992ലാണ് ആദ്യമായി ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. ഒരു ദശകത്തിലധികം ഇന്ത്യൻ ടീമിന്റെ മുഖമായി ഇതിഹാസ താരം ബൈചൂങ് ബൂട്ടിയയ്ക്കൊപ്പം മുന്നേറ്റത്തിൽ നിറഞ്ഞ് കളിച്ച ഐ.എം.വിജയൻ കേരളത്തിന്റെ അഭിമാന താരമാണ്. 2003ൽ അർജുന അവാർഡ് നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

Also Read: “ഞാൻ അവരോട് പറഞ്ഞു, നിങ്ങളെ ഒരു മാതൃകയായി കാണാൻ; ജീവിതം ചെറുതാണ്, ഫുട്ബോൾ കളിക്കുന്ന സമയവും ചെറുതാണ്”-ഐഎം വിജയൻ സുനിൽ ഛേത്രിയോട്

1993, 1997, 1999 വർഷങ്ങളിൽ ഇന്ത്യൻ പ്ലെയർ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ട  വിജയൻ 2000 മുതൽ 2004 വരെ ഇന്ത്യൻ നായകനായും കളത്തിലുണ്ടായിരുന്നു. കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും വിശ്വസ്തനായിരുന്ന ഐ.എം.വിജയൻ കേരള പൊലീസ്, എഫ്സി കൊച്ചിൻ, ചർച്ചിൽ ബ്രദേഴ്സ് ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

രാജ്യന്തര ഫുട്ബോളിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്ന് ഐ.എം.വിജയന്റെ പേരിലാണ്. 1999ൽ നടന്ന സാഫ് കപ്പിൽ ഭൂട്ടാനെതിരെ 12-ാം സെക്കൻഡിൽ തന്നെ വിജയൻ വല കുലുക്കി.

Also Read: ലോക്ക്ഡൗണില്‍ ഐ.എം.വിജയനെ ‘കളിപ്പിച്ച്’ പേരക്കുട്ടി; മിസ് ചെയ്യുന്നത് ടീമിനെ

17 വര്‍ഷം മുമ്പ് ഫുട്‌ബോളില്‍നിന്നും വിരമിച്ചശേഷം പരിശീലകനായ രാജ്യത്തിന്റെ ‘കറുത്ത മാനി’നു ഏപ്രിൽ 25നാണ് 50 വയസ് തികഞ്ഞത്. കേരള പൊലീസില്‍ സിഐയും സേനയിലെ ഫുട്ബോള്‍ ടീമിന്റെ പരിശീലകനുമാണ് വിജയനിപ്പോൾ.

Also Read: മെസി 700-ാം ഗോളിലേക്ക്; ആരാധകർക്ക് കാത്തിരിപ്പ്

1982-ല്‍ തൃശൂരില്‍ സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ പത്തുപൈസ കമ്മിഷനില്‍ സോഡ വിറ്റിരുന്നത് മുതല്‍ ഫുട്ബോള്‍ വിജയനൊപ്പമുണ്ട്. അന്ന് തുണികൊണ്ടുള്ള പന്തുതട്ടി തുടങ്ങിയ അദ്ദേഹം ഇന്നും ഫുട്ബോള്‍ കളിക്കുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Im vijayan for padma shri aiff recommends

Next Story
ലഡാക്ക് ഏറ്റുമുട്ടൽ; വിവാദ ട്വീറ്റിന് പിന്നാലെ ടീം ഡോക്ടറെ പുറത്താക്കി ചെന്നൈ സൂപ്പർ കിങ്സ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express