സ്‌പെയിനിനെ ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ ഐകര്‍ ഇസിയസ് വിരമിച്ചു. 39-ാം വയസ്സിലാണ് അദ്ദേഹം 22 വര്‍ഷം നീണ്ട ഇതിഹാസ തുല്യമായ കരിയറിനോട് വിട പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം പരിശീലനത്തിനിടയില്‍ ഹൃദയാഘാതം ഉണ്ടായ അദ്ദേഹം 2019 ഏപ്രിലിനുശേഷം ബൂട്ടണിഞ്ഞിട്ടില്ല.

മുന്‍ റിയല്‍ മാഡ്രിഡ് ക്യാപ്റ്റനായ ഇസിയസ് 2015 മുതല്‍ പോര്‍ട്ടോയ്ക്കുവേണ്ടിയാണ് കളിച്ചിരുന്നത്. ജൂലായില്‍ ഈ പോര്‍ച്ചുഗീസ് ക്ലബുമായുള്ള കരാര്‍ അവസാനിച്ചിരുന്നു.

നിങ്ങള്‍ സഞ്ചരിച്ച പാതയും അതില്‍ നിങ്ങളുടെ സഹയാത്രികര്‍ ആയിരുന്നവരുമാണ് പ്രധാനമെന്ന് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു.” ആ പാത നിങ്ങളെ എവിടേക്ക് കൊണ്ടു പോകുന്നുവെന്നല്ല. കാരണം, പ്രവര്‍ത്തിയും ശ്രമവും കൊണ്ട് മാത്രമാണ് അത് ലഭിക്കുന്നത്. ഞാന്‍ സ്വപ്‌നം കണ്ട പാതയാണ് ഞാന്‍ സ്വീകരിച്ചതെന്ന് സംശയമൊന്നുമില്ലാതെ എനിക്ക് പറയാന്‍ കഴിയും,” അദ്ദേഹം ട്വീറ്റ് ചെയ്തു.

Read Also: സ്‌പോണ്‍സറില്ല, നയാപൈസയുമില്ല, നട്ടംതിരിഞ്ഞ് ഈസ്റ്റ് ബംഗാള്‍

റിയല്‍ മാഡ്രിഡ് കസിയസിനുള്ള ആശംസ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

തങ്ങളുടെ 118 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്‌ബോള്‍ താരങ്ങളിലൊന്ന് പ്രൊഫഷണല്‍ കളിക്കാരന്‍ എന്നതില്‍ നിന്നും വിട പറയുന്നു. തങ്ങള്‍ ഏറ്റവും ആരാധിച്ചതും സ്‌നേഹിച്ചതുമായ താരമാണ് കസിയസ് എന്ന് റിയല്‍ മാഡ്രിഡ് സന്ദേശത്തില്‍ കുറിച്ചു.

16 സീസണുകളിലായി റിയലിനായി 725 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 19 കിരീട നേട്ടങ്ങളിലും പങ്കാളിയായി. മൂന്ന് യൂറോപ്യന്‍ കപ്പുകള്‍, മൂന്ന് ക്ലബ് ലോക് കപ്പുകള്‍, രണ്ട് യൂറോപ്യന്‍ സൂപ്പര്‍ കപ്പുകള്‍, അഞ്ച് ലീഗ് കിരീടങ്ങള്‍, രണ്ട് കിങ്‌സ് കപ്പ്, നാല് സ്പാനിഷ് സൂപ്പര്‍ കപ്പുകള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍പ്പെടുന്നത്.

പോര്‍ട്ടോയ്‌ക്കൊപ്പം രണ്ട് ലീഗ് കിരീടങ്ങളും ഒരു സൂപ്പര്‍ കപ്പും നേടിയിട്ടുള്ള അദ്ദേഹം സ്‌പെയിനിനുവേണ്ടി 167 തവണ കളിച്ചിട്ടുണ്ട്. ലോകകപ്പും രണ്ട് യൂറോ കപ്പുകളും ഒരു അണ്ടര്‍ 20 ലോകകപ്പും അദ്ദേഹം നേടി.

Read in English: Iker Casillas announces retirement after 22-year playing career

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook