ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ കുറിച്ചുള്ള ക്രിക്കറ്റ് വിദഗ്ധരുടെ പ്രവചനങ്ങളും ഉപദേശങ്ങളും ക്രിക്കറ്റ് ലോകത്ത് നിറയുകയാണ്. ഋഷഭ് പന്തിനെ കുറിച്ചുള്ള പ്രവചനങ്ങളാണ് അതിലൊന്ന്. തന്റെ ഷോട്ടുകള്‍ മുന്‍കൂട്ടി നിശ്ചയിക്കാന്‍ ശ്രമിക്കാതെ വിഷമിക്കേണ്ടി വരാതിരിക്കാന്‍ ടി20യില്‍ ഋഷഭ് പന്ത് ഓഫ്-സൈഡ് കളി മെച്ചപ്പെടുത്തണമെന്നാണ് സുനില്‍ ഗവാസ്കര്‍ പറയുന്നത്. പന്തിനും ദിനേശ് കാര്‍ത്തിക്കും ഒരേ ടീമില്‍ കളിക്കാനാകുമെന്ന് ഗവാസ്കറും മുന്‍ ഓസീസ് ക്യാപ്റ്റന്‍ ആദം ഗില്‍ക്രിസ്റ്റും വിശ്വസിക്കുന്നു, അതേസമയം ടി20 ലോകകപ്പിനായി ഓസ്ട്രേലിയയിലെ വലിയ ഗ്രൗണ്ടില്‍ കളിക്കാന്‍ പന്തിന് മാത്രമേ കഴിയൂ എന്നും മറ്റൊരു ഓസീസ് താരമായ മാത്യു ഹെയ്ഡനും വിശ്വസിക്കുന്നു.
റിഷഭ് പന്ത് തന്റെ ഓഫ്-സൈഡ് കളി മെച്ചപ്പെടുത്തേണ്ടതുണ്ട്, പന്തില്‍ താന്‍ കാണാന്‍ ആഗ്രഹിക്കുന്ന മികച്ച മാറ്റത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഗവാസ്കര്‍ സ്റ്റാര്‍സ്പോര്‍ട്സിനോട് മറുപടി പറഞ്ഞത്. ”അദ്ദേഹം മുന്‍കൂട്ടി നിശ്ചയിക്കുന്ന ഒരു ബാറ്ററാണ്, അതിന്റെ ഫലമായി വേണ്ടാത്ത ഷോട്ടുകളുടെ പുറകെ അവന് പോകുന്നു,അവന് തന്റെ ഓഫ് സൈഡ് കളി ശക്തിപ്പെടുത്തണം; അയാള്‍ക്ക് ഇപ്പോഴും സിക്സറുകള്‍ അടിക്കാന്‍ കഴിയും, പക്ഷേ ഒരിക്കല്‍ ഓഫ് സൈഡ് പ്ലേ ലഭിച്ചാല്‍, അയാള്‍ളെ തടയാനാവില്ല.” ഗവാസ്കര്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍ പന്ത് നിര്‍ണായക ഘടകമാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ഗില്‍ക്രിസ്റ്റ് പറഞ്ഞു. റിഷഭ് പന്തിന്റെ ധൈര്യവും അവന് ബൗളിംഗ് ആക്രമണങ്ങള്‍ ഏറ്റെടുക്കുന്ന രീതിയും. അതുകൊണ്ട് തന്നെ ലോകകപ്പിനായുള്ള ഇന്ത്യന്‍ നിരയില്‍ അദ്ദേഹം നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്ക് ഒരുമിച്ച് കളിക്കാന്‍ കഴിയും, പക്ഷേ ഋഷഭ് പന്ത് തീര്‍ച്ചയായും അവിടെ ഉണ്ടായിരിക്കണമെന്ന് ഞാന്‍ കരുതുന്നു, ”ഗില്‍ക്രിസ്റ്റ് ഐസിസിയോട് പറഞ്ഞു.
ടീമില്‍ പന്തിനൊപ്പം ദിനേഷ് കാര്‍ത്തിക്കും ടീമില്‍ ഉണ്ടായിരിക്കണമെന്ന് ഗില്‍ക്രിസ്റ്റും അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ”ഇരുവര്‍ക്കും ഒരേ ടീമില്‍ കളിക്കാന്‍ കഴിയുമോയെന്നത് രസകരമായിരിക്കും. അവര്‍ക്ക് കഴിയുമെന്ന് ഞാന്‍ കരുതുന്നു. ദിനേശ് കാര്‍ത്തിക്കിന്റെ വൈദഗ്ധ്യം, അദ്ദേഹത്തിന് ടോപ്പ് ഓര്‍ഡറില്‍ മുകളില്‍ കളിക്കാന്‍ കഴിയും, മധ്യനിരയിലും വൈകിയ ഓവറുകളിലും ഫിനിഷ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും. അദ്ദേഹത്തിന് വളരെ നല്ല ടച്ച് ഗെയിമുണ്ട്, ” ഗില്‍ക്രിസ്റ്റ് പറഞ്ഞു.