കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ക്രിക്കറ്റില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തത് മുതല്‍ എംഎസ് ധോണി വിരമിക്കുന്നതിനെ കുറിച്ച് ഏറെ ഊഹാപോഹങ്ങളാണ് പ്രചരിച്ചിരുന്നത്. എന്നാല്‍, അദ്ദേഹം ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ (ഐപിഎല്‍) തിരിച്ചു വരവിന് ഒരുങ്ങുകയാണ്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ധോണി മാര്‍ച്ചില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി പരിശീലനം ആരംഭിച്ചുവെങ്കിലും കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചു. ഇപ്പോള്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ (യുഎഇ) വച്ച് സെപ്തംബറില്‍ ഈ വര്‍ഷത്തെ ഐപിഎല്‍ നടക്കുമ്പോള്‍ അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചു വരും.

എന്നാല്‍, ആഢംബര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്ന ധോണിക്ക് പ്രായമൊരു ഘടകമാകുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ക്രിക്കറ്റ് കമന്റേറ്ററുമായ ഡീണ്‍ ജോണ്‍സ് പറഞ്ഞു.

Read Also: ‘രണ്ട് പിഴവുകളല്ല, ഏഴ് പിഴവുകൾ’: സിഡ്നി ടെസ്റ്റിലെ ബക്ക്നറുടെ അമ്പയറിങ്ങിനെ വിമർശിച്ച് പത്താൻ

ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചാല്‍ അദ്ദേഹത്തിന് മുന്നോട്ടു പോകാന്‍ കഴിയുമെന്നും എന്നാല്‍ അതിന് സാധിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ വാതിലുകള്‍ അടയ്ക്കപ്പെടുമെന്നും ജോണ്‍സ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പ്രായം കൂടുന്നതിന് അനുസരിച്ച് ഒരു ഇടവേളയില്‍ നിന്നും തിരിച്ചു വരാനുള്ള ബുദ്ധിമുട്ടും കൂടുതലാണെന്ന് ജോണ്‍സ് പറഞ്ഞു.

39 വയസ്സുള്ള ധോണി ഇടവേളയെടുത്തപ്പോള്‍ റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിച്ചിരുന്നു. ഇവരെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറായി ടീം മാനേജ്‌മെന്റ് നിയോഗിച്ചു. എന്നാല്‍, ഒരു വിക്കറ്റ് കീപ്പറുടെ അഭാവത്തേക്കാള്‍ ഒരു മികച്ച ഫിനിഷറുടെ കുറവാണ് ഇന്ത്യയുടെ കൂടുതല്‍ യഥാര്‍ത്ഥ പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു.

2008-ല്‍ ഐപിഎല്‍ ആരംഭിച്ച കാലം മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായി തുടരുന്ന ധോണി ടീമിനെ മൂന്ന് കിരീട നേട്ടങ്ങളിലേക്കും അഞ്ച് തവണ റണ്ണേഴ്‌സ് അപ്പ് ആക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷത്തെ ഐപിഎല്‍ സെപ്തംബര്‍ 18 മുതല്‍ എട്ട് വരെയാണ് നടക്കുന്നത്. മത്സര ക്രമം ബിസിസിഐ ഉടന്‍ പ്രഖ്യാപിക്കും.

Read in English: ‘If MS Dhoni doesn’t do well in IPL 2020, then his door is definitely shut’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook