/indian-express-malayalam/media/media_files/uploads/2023/01/Kapil-Dev-FI-1.jpg)
കപില്‍ ദേവ്
ജസ്പ്രിത് ബുംറയുടെ പരുക്ക് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളം പിന്നിട്ടു. കഴിഞ്ഞ ജൂലൈയില്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു താരത്തിന്റെ പരുക്ക് ഗുരുതരമായത്. ഒക്ടോബറിന് ശേഷം ബുംറയ്ക്ക് കളത്തിലേക്ക് തിരിച്ചെത്താനായിട്ടില്ല.
ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബുംറയുടെ ശാരീരിക ക്ഷമത സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. ബുംറയ്ക്ക് പുറമെ ടീമിലെ മറ്റൊരു പ്രധാനിയായ റിഷഭ് പന്തിന്റേയും അസാന്നിധ്യം ലോകകപ്പില്‍ ഇന്ത്യയെ എത്തരത്തില്‍ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കപില്‍ ദേവ്.
"ബുംറയ്ക്ക് എന്ത് സംഭവിച്ചു. അദ്ദേഹം വളരെയധികം ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. പക്ഷെ ലോകകപ്പ് സെമിയിലും ഫൈനലിലുമൊന്നും കളിക്കാനായില്ലെങ്കില്‍ അദ്ദേഹത്തിന് വേണ്ടി നമ്മള്‍ സമയം പാഴാക്കിയെന്ന് പറയാം. റിഷഭ് പന്ത്, വളരെ മികച്ച ക്രിക്കറ്ററാണ്, അദ്ദേഹമുണ്ടായിരുന്നെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് കൂടുതല്‍ നല്ലതാകുമായിരുന്നു," കപില്‍ പറഞ്ഞു.
കാറപകടത്തെ തുടര്‍ന്ന് പരുക്ക് പറ്റി പന്തും ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രത്തിലാണ്. താരത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് ബിസിസിഐ വ്യത്തങ്ങള്‍ അറിയിക്കുന്നത്.
"ഇന്ന് താരങ്ങള്‍ വര്‍ഷത്തില്‍ പത്ത് മാസവും കളിക്കുന്നു. എല്ലാവരും സ്വന്തം കാര്യത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഐപിഎല്‍ വലിയൊരു കാര്യം തന്നെയാണ്, പക്ഷെ ഐപിഎല്ലിന് എല്ലാം ഇല്ലാതാക്കാനും കഴിയും. കാരണം, ചെറിയ പരുക്ക് ഉണ്ടെങ്കിലും നിങ്ങള്‍ ഐപിഎല്‍ കളിക്കും, പക്ഷെ ഇന്ത്യക്കായി കളിക്കില്ല. നിങ്ങള്‍ പകരം ഇടവേള എടുക്കും," കപില്‍ വ്യക്തമാക്കി.
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ബുംറയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.