scorecardresearch

അശ്വിനെ ടെസ്റ്റിൽ നിന്ന് ഒഴിവാക്കാമെങ്കിൽ ടി20യിൽ കോഹ്‍ലിയെ പുറത്തിരുത്താം; തുറന്നടിച്ച് കപിൽ ദേവ്

കോഹ്ലി ഇപ്പോൾ തന്റെ പഴയ പ്രതാപത്തിന്റെ നിഴലിൽ മാത്രമാണെന്നും കപിൽ തുറന്നടിച്ചു

കോഹ്ലി ഇപ്പോൾ തന്റെ പഴയ പ്രതാപത്തിന്റെ നിഴലിൽ മാത്രമാണെന്നും കപിൽ തുറന്നടിച്ചു

author-image
Sports Desk
New Update
kapil dev, kohli

മോശം ഫോം തുടരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ടി20 മത്സരങ്ങളിൽ നിന്ന് ഒഴിവാക്കാമെന്ന് മുൻ ഇന്ത്യൻ ഇതിഹാസം കപിൽ ദേവ്. ടെസ്റ്റിൽ 450 വിക്കറ്റുകൾ നേടിയ അശ്വിനെ പോലൊരു താരത്തെ ടെസ്റ്റിൽ നിന്ന് ഒഴിവാക്കാമെങ്കിൽ കോഹ്‌ലിയെ ടി20യിൽ പുറത്തിരുത്താമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

കഴിഞ്ഞ മൂന്ന് വർഷത്തോളമായി കോഹ്‌ലിക്ക് ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. അങ്ങനെയിരിക്കെ ഫോമിലുള്ള മറ്റു കളിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വേണ്ടത്ര അവസരങ്ങൾ നൽകതെയിരിക്കുകയാണെങ്കിൽ ഇന്ത്യൻ ടീം മാനേജ്‌മെന്റ് അവരോട് ചെയ്യുന്ന ദ്രോഹമാകും അതെന്ന് ലോകകപ്പ് ജേതാവായ മുൻ ഇന്ത്യൻ ഓൾ റൗണ്ടർ പറഞ്ഞു.

“അതെ, ടി20യിൽ കോഹ്‌ലിയെ ബെഞ്ചിലിരുത്താൻ നിർബന്ധിതരാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ലോക ഒന്നാം നമ്പർ ബൗളറായ അശ്വിനെ ടെസ്റ്റിൽ നിന്ന് പുറത്താക്കാമെങ്കിൽ (ഒരിക്കൽ) ലോക ഒന്നാം നമ്പർ ബാറ്ററെയും പുറത്താക്കാം,” കപിൽ എബിപി ന്യൂസിനോട് പറഞ്ഞു. കോഹ്ലി ഇപ്പോൾ തന്റെ പഴയ പ്രതാപത്തിന്റെ നിഴലിൽ മാത്രമാണെന്നും കപിൽ തുറന്നടിച്ചു.

“വർഷങ്ങളായി വിരാട് ബാറ്റ് ചെയ്യുന്നത് നമ്മൽ നേരത്തെ കണ്ട നിലവാരത്തിലല്ല. പ്രകടനങ്ങളുടെ പേരിലാണ് അദ്ദേഹം പേരെടുത്തത്, പക്ഷേ അദ്ദേഹം മികച്ച പ്രകടനം നടത്തുന്നില്ലെങ്കിൽ, പ്രകടനം നടത്തുന്ന യുവാക്കളെ നിങ്ങൾക്ക് ടീമിൽ നിന്ന് പുറത്താക്കാൻ കഴിയില്ല,” കപിൽ പറഞ്ഞു.

Advertisment

മുതിർന്ന കളിക്കാർക്ക് ഒപ്പം വെല്ലുവിളി ഉയർത്തുന്ന ചെറുപ്പക്കാരും ടീമിലെ സ്ഥലങ്ങൾക്കായി ആരോഗ്യകരമായ മത്സരം കാഴ്ചവെക്കുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വെസ്റ്റ് ഇൻഡീസ് ടി20യിൽ കോഹ്‌ലിക്ക് വിശ്രമം നൽകിയാൽ അത് ഒഴിവാക്കിയതായി കണക്കാക്കാമെന്ന് കപിൽ പറയുന്നു. “നിങ്ങൾക്ക് ഇതിനെ വിശ്രമം എന്ന് വിളിക്കാം, മറ്റാരെങ്കിലും അതിനെ ഡ്രോപ്പ് എന്ന് വിളിക്കും. ഓരോ വ്യക്തിക്കും അവരുടേതായ കാഴ്ചപ്പാടുണ്ടാകും.

സെലക്ടർമാർ അദ്ദേഹത്തെ (കോഹ്ലി) തിരഞ്ഞെടുത്തില്ലെങ്കിൽ, അത് അദ്ദേഹം നല്ല പ്രകടനം നടത്താത്തതുകൊണ്ടാകാം, ”അദ്ദേഹം നിരീക്ഷിച്ചു.

പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുക്കേണ്ടത് നിലവിലെ ഫോമിന്റെ അടിസ്ഥാനത്തിലാണ്, അല്ലാതെ മുൻകാല പ്രശസ്തിയെ അടിസ്ഥാനമാക്കിയല്ലെന്നും കപിൽ പറഞ്ഞു.

“നിങ്ങൾക്ക് ധാരാളം ഓപ്ഷനുകൾ ഉള്ളപ്പോൾ ഫോമിലുള്ള കളിക്കാരെ കളിപ്പിക്കുക,” കപിൽ പറഞ്ഞു. പ്രശസ്തി കൊണ്ട് മാത്രം ഒന്നുമാവില്ല. നിലവിലെ ഫോം കൂടി നോക്കേണ്ടതുണ്ട്. നിങ്ങൾക്ക് സ്ഥിരതയുള്ള കളിക്കാരനാണെങ്കിലും തുടർച്ചയായി അഞ്ച് മത്സരങ്ങൾ പരാജയപ്പെട്ടാലും അവസരങ്ങൾ ലഭിക്കുമെന്ന് കരുതരുത്, ”അദ്ദേഹം പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20ക്കായി ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ മത്സരത്തിൽ വിശ്രമം നൽകിയ സീനിയർ താരങ്ങൾ ഇന്ന് കളത്തിലിറങ്ങും വിരാട് കോഹ്‌ലിയും പ്ലെയിങ് ഇലവനിൽ തിരിച്ചെത്താനാണ് സാധ്യത. കഴിഞ്ഞ മത്സരത്തിൽ ഗംഭീര പ്രകടനം നടത്തിയ ടീമിൽ നിന്ന് ആരെ പുറത്തിരുത്തും എന്ന ആശങ്ക ഉയർന്നുവരാൻ ഇടയുണ്ട്. എന്നാൽ ടി20 ലോകകപ്പ് കണക്കിലെടുത്ത് സീനിയർ താരങ്ങളെയെല്ലാം പരീക്ഷിക്കാൻ ദ്രാവിഡും രോഹിതും തയ്യാറായേക്കും.

Ravichandran Ashwin Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: