ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് ആഘോഷത്തെ വിമർശിച്ച് ഓസ്ട്രേലിയൻ കോച്ച് ജസ്റ്റിൻ ലങ്ഗർ. ഇന്ത്യൻ മുൻ താരം സച്ചിൻ ടെൻഡുൽക്കറുടെ ട്വീറ്റിനെ പ്രതിപാദിച്ചാണ് കോഹ്‌ലിയുടെ പെരുമാറ്റത്തെക്കുറിച്ച് ലെങ്ഗർ പറഞ്ഞത്.

സ്വന്തം മണ്ണിലെ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരുടെ പ്രതിരോധം എന്റെ അനുഭവത്തിൽ ഞാൻ ഇതുവരെ കാണാത്തതാണെന്നായിരുന്നു സച്ചിൻ ട്വീറ്റ് ചെയ്തത്. ഓസ്ട്രേലിയയ്ക്കെതിരെ സച്ചിൻ കളിച്ച കാലഘട്ടം തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് ഫോക്സ് സ്പോർട്സിനോട് ലെങ്ഗർ പറഞ്ഞു.

”അലൻ ബോർഡർ, ഡേവിഡ് ബൂൺ, സ്റ്റീവ് വോഗ്, മാർക് വോഗ്, റിക്കി പോണ്ടിങ് എന്നിവർ ടീമിൽ ഉണ്ടായിരുന്നപ്പോഴാണ് സച്ചിൻ ഓസ്ട്രേലിയയ്ക്കെതിരെ കളിച്ചത്. ആ സമയത്തേത് മികച്ച ടെസ്റ്റ് മത്സര അനുഭവമായിരുന്നു. അവർക്ക് കളിയെക്കുറിച്ച് അറിയാം, അവരിൽനിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നും അവർക്ക് അറിയാം. ഇപ്പോഴത്തെ ടീമിന് ടെസ്റ്റ് മാച്ചിൽ അനുഭവക്കുറവുണ്ട്, പ്രത്യേകിച്ച് ബാറ്റിങ് സൈഡിൽ.”

ഇപ്പോൾ ഓസ്ട്രേലിയൻ ടീമിൽ പരിചയ സമ്പന്നരായ കളിക്കാരുടെ അഭാവമുണ്ടെന്നും ലെങ്ഗർ പറഞ്ഞു. ”അതിനാൽ ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ ഓസ്ട്രേലിയൻ താരങ്ങൾ ക്ഷമ ഉളളവരായിരിക്കണം. ടെസ്റ്റ് മാച്ചിൽ അനുഭവ പരിചയം ഉണ്ടാകാൻ 30 അല്ലെങ്കിൽ 50 മത്സരങ്ങൾ നിലവിലെ കളിക്കാർക്ക് നൽകാനാവില്ല.”

വിരാട് കോഹ്‌ലിയുടെ വിക്കറ്റ് ആഘോഷത്തെക്കുറിച്ചും ലെങ്ഗർ പറഞ്ഞു. ”ആഘോഷങ്ങൾക്ക് എപ്പോഴും ഒരു അതിരുണ്ട്. അതിനു മുകളിലാവരുത്. വിരാട് കോഹ്‌ലിയെപ്പോലെ തന്റെ ടീം അംഗങ്ങൾ പെരുമാറിയാൽ അവരായിരിക്കും ലോകത്തിലെ ഏറ്റവും മോശമായ ആളുകൾ. എന്നാമ് ലങ്ഗറുടെ അഭിപ്രായം.”

Read: വീഴ്ത്തിയത് ഇഷാന്ത് ശർമ്മ, ആഘോഷിച്ചത് കോഹ്‌ലി; അന്തംവിട്ട് ആരാധകരും കമന്റേറ്റർമാരും

ഓസ്ട്രേലിയൻ ഓപ്പണർ ആരോൺ ഫിഞ്ചിനെ ഇഷാന്ത് ശർമ്മ പുറത്താക്കിയപ്പോഴാണ് കോഹ്‌ലി ആഘോഷിച്ചത്. വിക്കറ്റ് വീണപ്പോഴുളള വിരാട് കോഹ്‌ലിയുടെ വിജയാഘോഷം കമന്റേറ്റർമാരെപ്പോലും അതിശയിപ്പിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ