സെന്റ് മോറിസ്: ക്രിക്കറ്റ് ആരാധകരെ വീണ്ടും ത്രസിപ്പിച്ച് വിരേന്ദർ സെവാഗ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും തന്രെ പോരാട്ടവീര്യത്തിന് ഒട്ടും കുറവില്ല എന്ന് തെളിയിച്ചിരിക്കുകയാണ് വീരു ഒരിക്കൽക്കൂടി. തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധം ഫോറുകളും സിക്‌സറുകളും ഗ്യാലറിയിലേക്ക് പറത്തി വാര്‍ത്തകളില്‍ നിറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്.

സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവ്വത നിരയിലായിരുന്നു സെവാഗിന്രെ തകർപ്പൻ പ്രകടനം. പ്രഥമ ഐസ് ക്രിക്കറ്റ്
ടൂര്‍ണമെന്റിലാണ് അത്യുഗ്രന്‍ അര്‍ധ സെഞ്ചുറിയുമായി സെവാഗ് കളംപിടിച്ചത്. 25 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ വീരു 31 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും സഹിതം 62 റണ്‍സുമായാണ് കളം വിട്ടത്. ഐസ് ക്രിക്കറ്റിലെ ആദ്യ പന്തിൽ ഷൊയ്ബ് അക്തറിനെ ബൗണ്ടറി അടിച്ചാണ് വീരു തുടങ്ങിയത്.

ഷാഹിദ് അഫ്രീദി നയിച്ച റോയല്‍സിനെതിരെയായിരുന്നു സെവാഗിന്റെ പ്രകടനം. താരത്തിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 20 ഓവറില്‍ പാലസ് ഡയമണ്ട്സ് 164 റണ്‍സ് എടുത്തു. എന്നാൽ 15.4 ഓവറിൽ റോയൽസ് ഈ​ വിജയലക്ഷ്യം മറികടന്നു. ഇംഗ്ലീഷ് താരം ഓവെയിസ് ഷായുടെ അർധസെഞ്ചുറിയാണ് റോയൽസിന് തുണയായത്. 34 പന്തിൽ 74 റൺസാണ് ഷാ നേടിയത്. ജാക്ക് കാലിസ് 36 റൺസും നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook