ലോകകപ്പ് യോഗ്യത മത്സരത്തിൽ ‘ഗെയിലാട്ടം’

യുഎഇയ്ക് എതിരെ തകർത്താടി ക്രിസ് ഗെയിൽ

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ യുഎഇയ്‌ക്കെതിരെ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് സെഞ്ച്വറി. 91 പന്തില്‍ നിന്നാണ് ഗെയിൽ 123 റൺസാണ് ഗെയിൽ അടിച്ച്കൂട്ടിയത്. ഏഴ് ഫോറുകളും 11 പടുകൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു ഗെയിലിന്റെ വെടിക്കെട്ട് പ്രകടനം.

യുഎഇക്ക് എതിരെ ആദ്യം ബാറ്റ് എടുത്ത ഗെയിൽ മെല്ലെയാണ് തുടങ്ങിയത്. 50 പന്തിൽ നിന്നാണ് ഗെയിൽ അർധശതകം പിന്നിട്ടത്.​ എന്നാൽ അവസാന ഓവറുകളിൽ തകർത്താടിയ ഗെയിൽ യുഎഇയുടെ സ്പിന്നർമാരെ തിരഞ്ഞ് പിടിച്ച് വേട്ടയാടി. നേരിട്ട 79ആം പന്തിലാണ് ഗെയിൽ തന്റെ കരിയറിലെ 23ആം ഏകദിന സെഞ്ചുറി തികച്ചത് .

ഗെയ്‌ലിന്റേയും മറ്റൊരു വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ഹെയ്റ്റ്‌മെയറുടേയും തകര്‍ച്ചന്‍ സെഞ്ച്വറി മികവില്‍ കൂറ്റന്‍ സ്‌കോറാണ് വിന്‍ഡീസ് പടുത്തുയര്‍ത്തിയത്. 50 ഓവറില്‍ നാല് വിക്കറ്റിന് 357 റണ്‍സാണ് വെസ്റ്റിന്‍ഡീസ് സ്വന്തമാക്കിയത്.

നേരത്തെ ഐപിഎല്‍ താരലേലത്തില്‍ ആര്‍ക്കും വേണ്ടാതെ ഒഴിവാക്കപ്പെട്ട ഗെയ്‌ലിനെ അവസാന നിമിഷം കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. രണ്ട് കോടി രൂപയ്ക്കാണ് ഗെയ്‌ലിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലെത്തിച്ചത്. ഇതോടെ തന്റെ ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായ സൂചന നല്‍കുന്നത് കൂടെയായി ഗെയ്‌ലിന്റെ ഇന്നിഗ്‌സ്. പാക് സൂപ്പര്‍ ലീഗിലും ഇത്തവണ ഗെയ്‌ലിന് ഇടം ലഭിച്ചിരുന്നില്ല.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Icc world cup qualifiers 2018 chris gayle slams 23rd odi century against uae

Next Story
‘ബര്‍ബറ്റോവ് ഒരിക്കലും ടീം പ്ലെയറായിരുന്നില്ല’; തുറന്നടിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com