/indian-express-malayalam/media/media_files/uploads/2023/10/3.jpg)
ബിജെപി പ്രദേശിക നേതാവ് ലളിത് വാധവാൻ അഹമ്മദാബാദിൽ സ്ത്രീകൾക്ക് സൌജന്യ ടിക്കറ്റുകൾ നൽകുന്നു PHOTO: Nirmal Harindran
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന വേദിയായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ 40,000 വരെ സ്ത്രീകൾക്ക് സൌജന്യമായി കളി കാണാനവസരം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ ന്യൂസിലൻഡും തമ്മിലുള്ള ഉദ്ഘാടന മത്സരം സ്റ്റേഡിയത്തിലെത്തി സൗജന്യമായി കാണാൻ അഹമ്മദാബാദിലെ ബിജെപിയുടെ വാർഡ് തല പ്രാദേശിക നേതാക്കളാണ് ടിക്കറ്റ് വിതരണം ചെയ്യുന്നത്.
കഴിഞ്ഞ മാസം പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയതാണ് സ്ത്രീകളെ സൌജന്യമായി സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാനുള്ള ആശയത്തിന് പ്രചോദനമായതെന്ന് ബോഡക്ദേവ് ഏരിയയിലെ ബിജെപി വൈസ് പ്രസിഡന്റ് ലളിത് വാധവാൻ പറഞ്ഞു.
ടിക്കറ്റിന് പുറമെ ചായയ്ക്കും ഉച്ചഭക്ഷണത്തിനുമുള്ള കോംപ്ലിമെന്ററി കൂപ്പണുകളും നൽകിയാണ് വനിതകളെ സ്റ്റേഡിയത്തിലെത്തുക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണിത്. 1.3 ലക്ഷം സീറ്റുകളാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലുള്ളത്. ഉദ്ഘാടന മത്സരത്തിൽ ആളില്ലാത്ത അവസ്ഥ പരിഹരിക്കാനാണ് ബിജെപി നേതാക്കളുടെ ശ്രമം.
അഹമ്മദാബാദിൽ നിന്നുള്ള 40,000ത്തോളം സ്ത്രീകൾ നാളെ സ്റ്റേഡിയത്തിൽ കളി കാണാനെത്തുമെന്ന് ബോഡക്ദേവിലെ ബിജെപി വൈസ് പ്രസിഡന്റ് ലളിത് വാധവാൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. "ഞങ്ങളുടെ വോളന്റിയർമാരോട് പേരുകൾ അയയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് അവർക്ക് ടിക്കറ്റ് കൈമാറി. ഞങ്ങൾക്ക് മുകളിൽ നിന്നാണ് ഈ ടിക്കറ്റുകൾ ലഭിച്ചത്. 33 ശതമാനം വനിതാ സംവരണ ബിൽ പോലും പാസായിരിക്കുന്നു. ഈ സ്ത്രീകൾ സ്വന്തമായി സ്റ്റേഡിയത്തിലെത്തും. അവർക്ക് ചായയും ഭക്ഷണ കൂപ്പണുകളും നൽകും," വധവാൻ പറഞ്ഞു.
ഉദ്ഘാടന മത്സരത്തിന് സ്ത്രീകളെ അണിനിരത്താൻ പാർട്ടി പ്രത്യേകം ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെയൊരു ശ്രമവും നടത്തിയിട്ടില്ലെന്ന് ഗുജറാത്ത് ബിജെപി വക്താവ് യമൽ വ്യാസ് പറഞ്ഞു. "സ്ത്രീകൾ വൻതോതിൽ പോയാൽ കൊള്ളാം. എന്നാൽ അതിനായി പ്രത്യേക ശ്രമമൊന്നും പാർട്ടി നടത്തുന്നില്ല," വ്യാസ് പറഞ്ഞു.
അഹമ്മദാബാദിലെ അപ്പാർട്ട്‌മെന്റുകൾ, ബൂത്ത് ഏരിയകൾ എന്നിവിടങ്ങളിൽ നിന്ന് ലോകം കാണാൻ താൽപ്പര്യമുള്ള സ്ത്രീകളുടെ പേരുകൾ പട്ടികപ്പെടുത്താൻ ബിജെപി വാർഡ് അംഗങ്ങൾ അവരുടെ പ്രവർത്തകരോട് വാട്ട്‌സാപ്പ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടതോടെ ആണ് ദിവസങ്ങൾക്ക് മുമ്പ് നഗരത്തിൽ ജനകീയ കൂട്ടായ്മയ്ക്ക് തുടക്കമായത്. താൽപ്പര്യക്കാരായ സ്ത്രീകളുടെ പേരും മൊബൈൽ നമ്പറും നിയുക്ത പ്രാദേശിക നേതാവിന് അയക്കാൻ പ്രവർത്തകരോട് ആവശ്യപ്പെട്ടായിരുന്നു സന്ദേശം.
“പാസുകൾ സ്ത്രീകൾക്ക് മാത്രമേ സാധുതയുള്ളൂ. അവർക്ക് ചായയ്ക്ക് രണ്ട് ടോക്കണുകളും നൽകും. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ സ്റ്റേഡിയത്തിൽ ലഭിക്കും. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 5 മണി വരെ നിരവധി പേർ പേരുകൾ അയക്കാം" വാട്സാപ്പിൽ വന്ന ഒരു ഫോർവേഡ് മെസേജിൽ പറയുന്നു.
ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള കളിയുടെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിട്ടില്ലെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. “മറ്റിടങ്ങളിൽ സ്റ്റേഡിയം നിറയുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ സ്‌കൂൾ കുട്ടികളെ കളി കാണാൻ ക്ഷണിക്കാറുണ്ട്. ഇവിടെ ഒരേയൊരു വ്യത്യാസം, സ്റ്റാൻഡിൽ സ്ത്രീകൾ ഉണ്ടാകും,” അദ്ദേഹം പറഞ്ഞു. അതേസമയം, ആരാണ് ടിക്കറ്റ് എടുക്കാൻ പണം നൽകിയതെന്ന ചോദ്യത്തിന് മറുപടി നൽകാൻ ഈ ഉദ്യോഗസ്ഥൻ തയ്യാറായില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us