ICC Women’s World Cup: India fixture and Live Streaming: ഓക്ലന്‍ഡ്: കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പില്‍ കേവലം ഏഴ് റണ്‍സിനായിരുന്നു മിതാലി രാജിനും കൂട്ടര്‍ക്കും കിരീടം നഷ്ടമായത്. ഇന്ത്യയെ പരാജയപ്പെടുത്തി ലോകകപ്പില്‍ മുത്തമിട്ടത് കരുത്തരായ ഇംഗ്ലണ്ടായിരുന്നു. കലാശപ്പോരാട്ടത്തില്‍ രണ്ട് തവണയെത്തിയെങ്കിലും ചരിത്രം നേട്ടത്തിലേക്ക് കുതിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഇത്തവണയത് ഉണ്ടാകുമൊ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.
വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവുമധികം തവണ ജേതാക്കളായിട്ടുള്ളത് ഓസ്ട്രേലിയയാണ്, ആറ് തവണ. ന്യൂസിലന്‍ഡ് ഒരു തവണയും കിരീടം നേടി. ഇത്തവണയും ഓസ്ട്രേലിയക്ക് തന്നെയാണ് സാധ്യതകള്‍ കൂടുതല്‍. ഉജ്വല ഫോമിലാണ് ടീം. കഴിഞ്ഞ ലോകകപ്പിന് ശേഷം 26 തുടര്‍വിജയങ്ങള്‍ നേടാന്‍ ഓസീസിന് സാധിച്ചിരുന്നു. ആതിഥേയരായ ന്യൂസിലന്‍ഡും പട്ടികയിലുണ്ട്.
രണ്ട് പരിചയസമ്പന്നരായ താരങ്ങളുടെ സാന്നിധ്യമാണ് ഇന്ത്യയുടെ ബലം. മിതാലി രാജും ജുലാന്‍ ഗോസ്വാമിയുമാണത്. മിതാലിയുടെ ആറാം ലോകകപ്പാണിത്. ആറ് ലോകകപ്പുകള്‍ കളിക്കുന്ന ആദ്യ താരമെന്ന ബഹുമതി മിതാലിക്ക് സ്വന്തമാണ്. ലോകകപ്പില്‍ ഇതുവരെ 1139 റണ്‍സാണ് മിതാലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഗോസ്വാമി ടൂര്‍ണമെന്റി 36 വിക്കറ്റുകളും നേടിയിട്ടുണ്ട്.
ഇന്ത്യയുടെ മത്സരങ്ങള്‍
- മാര്‍ച്ച് 06 – പാക്കിസ്ഥാന്‍
- മാര്‍ച്ച് 10 – ന്യൂസിലന്‍ഡ്
- മാര്‍ച്ച് 12 – വെസ്റ്റ് ഇന്‍ഡീസ്
- മാര്‍ച്ച് 16 – ഇംഗ്ലണ്ട്
- മാര്‍ച്ച് 19 – ഓസ്ട്രേലിയ
- മാര്‍ച്ച് 22- ബംഗ്ലാദേശ്
- മാര്‍ച്ച് 28 – ദക്ഷിണാഫ്രിക്ക
ഇന്ത്യയുടെ എല്ലാ മത്സരങ്ങളും രാവിലെ 6.30 നാണ്.
മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം
ലോകകപ്പിന്റെ തത്സമയ സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സ് 2, സ്റ്റാര്‍ സ്പോര്‍ട്സ് 2 എച്ച്ഡി (ഇംഗ്ലീഷ്), സ്റ്റാര്‍ സ്പോര്‍ട്സ് 3 (ഹിന്ദി) എന്നീ ചാനലുകളില്‍ കാണാം. ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ലഭ്യമാണ്.
Also Read: അഭിപ്രായ സ്വാതന്ത്ര്യം പോലും വിലക്കപ്പെടുന്ന ഗാംഗുലിയുടെ സാന്നിധ്യം