‘പരാജയ ഭയത്താൽ ഞങ്ങൾ തളർന്നിരുന്നു’ അതിസമ്മർദ്ദത്തിന് കീഴടങ്ങിയെന്ന് സമ്മതിച്ച് മിതാലി രാജ്

‘പക്ഷേ ടീമിനെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ നന്നായി കളിച്ചു, ടീമിലെ യുവനിരക്കാര്‍ അവരുടെ മികച്ച പ്രകടനം പുറത്തെടുത്തു’

Mithali

ഇന്ത്യയുടെ പെണ്‍പുലികള്‍ക്ക് ലോകകപ്പ് ക്രിക്കറ്റ് കിരീടം കയ്യെത്തും ദൂരത്താണ് നഷ്ടപ്പെട്ടത്. മിഥാലിയുടെ ചുണക്കുട്ടികള്‍ പൊരുതിത്തോറ്റു എന്നും പറയാം. ടൂർണമെന്റിലുടനീളം മിതാലിയുടെ ക്യാപ്റ്റന്‍സിയെ മാധ്യമങ്ങള്‍ പ്രകീര്‍ത്തിച്ചിരുന്നു.

മുന്‍പൊരിക്കലും ഇല്ലാത്ത ആവേശത്തോടെയാണ് ഞായറാഴ്ചയിലെ ഫൈനലിനെ ഇന്ത്യാക്കാര്‍ നോക്കിക്കണ്ടത്. ശ്വാസമടക്കിപ്പിടിച്ച് ശരിക്കും കളി കാണുകയായിരുന്നു ഇന്ത്യാക്കാര്‍. മിതാലിയുടെ പുലിക്കുട്ടികള്‍ തീര്‍ച്ചയായും കിരീടം ഇത്തവണ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചു. പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് വിജയം ഒന്‍പത് റണ്‍സിന് അകലെയായിരിക്കെ അവര്‍ അടിയറ പറഞ്ഞു. കണ്ണീരോടെയാണ് നമ്മുടെ പെണ്‍കുട്ടികള്‍ കളം വിട്ടത്.

ടീം അതി സമ്മർദ്ദത്തിന് അടിമപ്പെട്ടിരുന്നെന്ന് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് മിതാലി രാജ്.
‘അതെ ഞങ്ങള്‍ സമ്മര്‍ദ്ദത്തിലായിരുന്നു, പരാജയത്തെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ ഭയപ്പെട്ടു’മത്സരത്തിന് ശേഷം മിഥാലി രാജ് പറഞ്ഞു. ‘പക്ഷേ ടീമിനെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ നന്നായി കളിച്ചു, ടീമിലെ യുവനിരക്കാര്‍ അവരുടെ മികച്ച പ്രകടനം പുറത്തെടുത്തു’ മിഥാലി കൂട്ടിച്ചേര്‍ത്തു.

ഫാസ്റ്റ് ബൌളറായ ഗുലാന്‍ ഗോസ്വാമിയുടെ പ്രകടനത്തെക്കുറിച്ചും മിഥാലി പറഞ്ഞു. ഗുലാന്‍ വളരെ അനുഭവ സമ്പത്തുള്ള ബൌളറാണ്. ടീം എന്താണോ ആഗ്രഹിക്കുന്നത്, അത് നല്‍കാന്‍ ഗുലാന് കഴിയാറുണ്ട്. പക്ഷേ വിജയം കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല. ഇംഗ്ലണ്ടും മികച്ച ടീമായിരുന്നു. ആരാധകര്‍ക്കിടയില്‍ നിന്നും മികച്ച പിന്തുണയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അതിന് നന്ദിയുണ്ട്. ഇത് കളിക്കാര്‍ക്ക് തീര്‍ച്ചയായും പ്രോത്സാഹനമാകും. മിതാലി പറയുന്നു.

ആവേശകരമായ മത്സരത്തിൽ 9 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 219 റൺസിന് പുറത്താവുകയായിരുന്നു. 6 വിക്കറ്റ് വീഴ്ത്തിയ ഷർബ്സൽസാണ് ഇംഗ്ലണ്ടിന്റെ വിജയ ശിൽപ്പി. ഷർബ്സൽസാണ് ഫൈനലിലെ താരവുും.

ഇംഗ്ലണ്ട് ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്കോർ രണ്ടക്കം കടക്കും മുൻപ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ സ്മൃതി മന്ദാനയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ടാം ഓവറിൽ ഫാസ്റ്റ് ബോളർ ഷബ്റസോളാണ് മന്ദാനയുടെ വിക്കറ്റ് പിഴുതത്. സ്കോർ 43ൽ നിൽക്കെ ഇല്ലാത്ത റൺസിന് ലഭിച്ച് മിഥാലി രാജും റണ്ണൗട്ടായതോടെ ഇന്ത്യ പ്രതിരോധത്തിലായി.
എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന പൂനം റാവത്തും ഹർമ്മൻപ്രീത് കൗറും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടു വന്നു. ഇരുവരും ചേർന്ന് 95 റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്. 80 പന്ത് നേരിട്ട ഹർമ്മൻപ്രീത് കൗർ 3 ബൗണ്ടറികളും 2 സിക്സുകളുടേയും അകമ്പടിയോടെയാണ് 51 റൺസ് നേടിയത്.

എന്നാൽ ഹർമ്മൻപ്രീത് കൗർ പുറത്തായതിന് ശേഷം ഇന്ത്യക്ക് ചുവട് പിഴച്ചു. 86 റൺസ് എടുത്ത പൂനം റാവത്തും മടങ്ങിയതോടെ വാലറ്റത്തെ യുവതാരങ്ങൾക്ക് സമ്മർദ്ദമേറിൽ . അനാവശ്യ ഷോട്ടുകൾക്ക് ശ്രമിച്ച് യുവതാരങ്ങൾ വിക്കറ്റുകൾ വലിച്ചെറിഞ്ഞു. വാലറ്റത്തെ തൂത്തെറിഞ്ഞ ഷർബ്സൽസാണ് ഇന്ത്യയിൽ നിന്നും വിജയം തട്ടിയെടുത്തത്.

ലോഡ്സിൽ ആദ്യം ബാറ്റ് എടുത്ത ഇംഗ്ലണ്ട് മികച്ച തുടക്കമാണ് നേടിയത്. 24 റൺസ് എടുത്ത വിൻഫീൽഡും, 23 റൺസ് എടുത്ത ബേയ്മോണ്ടും ഇംഗ്ലണ്ടിന് നല്ല തുടക്കം നൽകി. എന്നാൽ സ്കോർ 47 ൽ നിൽക്കെ വിൻഫീൽഡിന്റെ സ്റ്റംമ്പ് പിഴുത് രാജേശ്വരി ഈ കൂട്ടുകെട്ട് പിരിച്ചു. സ്കോർ 60 റൺസ് എത്തിയപ്പോൾ 233 റൺസ് എടുത്ത ബേമോണ്ടും കൂടാരം കയറിൽ പൂനം യാദവിനാണ് വിക്കറ്റ്. പിന്നീട് എത്തിയത് ഇംഗ്ലണ്ട് നായിക ഹീത്തർ നൈറ്റ്, ടൂർണ്ണമെന്റിലെ മികച്ച റൺവേട്ടക്കാരിലൊരാൾ. എന്നാൽ 1 റൺസ് എടുത്ത ഹീത്തർ നൈറ്റിനെ വിക്കറ്റിന് മുന്നിൽ കുടുക്കി പൂനം യാദവ് ഇംഗ്ലണ്ടിനെ വിറപ്പിച്ചു.

നാലാം വിക്കറ്റിൽ സേറ ടെയ്‌ലറും, നറ്റാലി സ്ക്കീവറും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചു വന്നു. 62 പന്തിൽ 45 റൺസാണ് സേറ ടെയ്‌ലർ എടുത്തത്. 68 പന്തിൽ 5 ബൗണ്ടറിയടക്കം 51 റൺസാണ് സ്ക്കീവറുടെ സമ്പാദ്യം. എന്നാൽ ഈ സേറ ടെയ്‌ലറെ സുഷമ വർമ്മയുടെ കൈകളിൽ എത്തിച്ച് ജൂലൻ ഗോസ്വാമി ഈ കൂട്ടുകെട്ട് പിരിച്ചു. തൊട്ടടുത്ത പന്തിൽ അക്കൗണ്ട് തുറക്കും മുൻപ് ഫാനി വിൽസനെയും വിക്കറ്റിന് മുന്നിൽ കുടുക്കി ഗോസ്വാമി ഇംഗ്ളണ്ടിനെ തകർത്തു.

സ്കോർ 164 റൺസിൽ നിൽക്കെ നടാലി സ്ക്കീവറെയും വീഴ്ത്തി ജൂലൻ ഗോസ്വാമി ഇംഗ്ലണ്ടിന് കനത്ത പ്രഹരം എൽപ്പിച്ചു. 10 ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് ഗൂലൻ ഗോസ്വാമി 3 ഇംഗ്ലണ്ടിന്റെ 3 വിക്കറ്റുകൾ വീഴ്ത്തിയത്. അവാസാന ഓവറുകളിൽ കൂറ്റൻ അടികൾ കാഴ്ചവെച്ച കാതറിൻ ബ്രണ്ഡും, ജെയ്മി ഗണ്ണുമാണ് ഇംഗ്ലണ്ടിന് പൊരുതാനുള്ള സ്കോർ നൽകിയത്. ബ്രണ്ട് 34 റൺസും ഗൺ 25 റൺസുമാണ് നേടിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Icc womens world cup final mithali raj admits to wilting under pressure but proud of the team

Next Story
പുതിയ സീസണിലെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡിന് തോൽവി, യുണൈറ്റഡിന്റെ ജയം ഷൂട്ടൗട്ടിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com