വനിത ലോകകപ്പിലെ രണ്ടാം സെമി​ഫൈനൽ മത്സരം മഴമൂലം വൈകുകയാണ്. ടോസ് പോലും നടത്താനാകാതെ ടീം അംഗങ്ങൾ പവലിയനിൽ ഇരിക്കുകയാണ്. ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ രാവിലെയും തുടരുകയായിരുന്നു. പിച്ച് മൂടിയിട്ടുണ്ടെങ്കിലും ഔട്ട്ഫീൽഡിൽ വെള്ളക്കെട്ടാണ്. മഴകുറഞ്ഞാൽ മാത്രമെ ഈ വെള്ളക്കെട്ട് നീക്കാൻ ആകൂ. എന്നാൽ മഴമൂലം എന്ത് മത്സരം ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും എന്നാണ് ഏവരുടെയും ആശങ്ക.

മഴമൂലം ഇന്ന് കളി ആരംഭിക്കാനായില്ലെങ്കിൽ നാളെ മത്സരം നടത്താൻ കഴിയും. വെള്ളിയാഴ്ച റിസർവ് ഡേ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം ഇന്ന് ആരംഭിച്ച് പൂർത്തിയാക്കാനായില്ലെങ്കിൽ മത്സരം നാളെയും തുടരും. എന്നാൽ നാളെയും മത്സരം നടത്താനായില്ലെങ്കിൽ ഓസ്ട്രേലിയ ഫൈനലിൽ കടക്കും. ഗ്രൂപ്പ് ഘടത്തിൽ ഇന്ത്യക്ക് എതിരെ ഓസ്ട്രേലിയ നേടിയ വിജയം അടിസ്ഥാനമാക്കിയാകും ഓസ്ട്രേലിയയുടെ ഫൈനൽ പ്രവേശനം. പോയിന്ര് പട്ടികയിലും ഇന്ത്യയേക്കാൾ മുന്നിലാണ് ഓസ്ട്രേലിയ.

ഞായറാഴ്ചയാണ് വനിത ലോകകപ്പിന്റെ കലാശപ്പോരാട്ടം നടക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ട് കലാശക്കളിക്ക് ഇതിനോടകം യോഗ്യത നേടിക്കഴിഞ്ഞു.​ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയെ 2 വിക്കറ്റിന് തോൽിപ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിൽ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ