IND v PAK Women’s T20 LIVE Cricket Socre:  (ഗയാന):വനിത ടി20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. പാക്കിസ്ഥാൻ ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ നിന്നും ബാറ്റിങ് നിരയിൽ അടിമുടി മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണറായി ഇറങ്ങിയ ഏകദിന നായിക മിതാലി രാജിന്റെ അർദ്ധസെഞ്ചുറി നേട്ടം ഇന്ത്യൻ വിജയം അനായാസമാക്കി. ഒന്നാം വിക്കറ്റിൽ മികച്ച തുടക്കമാണ് മിതാലി രാജും സൂപ്പർ താരം സ്മൃതി മന്ദാനയും ചേർന്ന് ഇന്ത്യക്ക് നൽകിയത്.

നേരത്തെ നിശ്ചിത ഓവറിൽ പാക്കിസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 133 റൺസ് നേടുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങിനയച്ചു. ബോളിങ് തിരഞ്ഞെടുത്ത നായികയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു തുടക്കത്തിൽ ഇന്ത്യയുടെ പ്രകടനം.

ഇന്ത്യൻ ഇന്നിങ്സിൽ ഒരിക്കൽ പോലും കാര്യമായ വെല്ലുവിളി ഉയർത്താൻ പാക്കിസ്ഥാന് സാധിച്ചില്ല. കഴിഞ്ഞ ലോകകപ്പിലെ പരാജയത്തിന് പകരം വീട്ടുക കൂടിയായിരുന്നു ഇന്ത്യ.

Read Also: ദിവസകൂലിക്കാരനിൽ നിന്ന് ലോകകപ്പ് ജേതാവിലേക്ക്; മുനാഫ് പട്ടേൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

പാക്കിസ്ഥാൻ അക്കൗണ്ട് ഓപ്പൻ ചെയ്യുന്നതിന് മുമ്പ് ഓപ്പണർ ആയിഷ സഫറിനെ അരുന്ധതി റെഡ്ഡി മടക്കി. സ്കോർ പത്തിൽ എത്തിയപ്പോഴെക്കും ഒമൈമ സോഹൈലും, അധികം വൈകാതെ നായിക ജവേറിയ ഖനും പുറത്തായി. ഇതോടെ പാക്കിസ്ഥാൻ തകർച്ച മണത്തു.

എന്നാൽ പിന്നീട് കണ്ടത് നിരന്തരം ഫീൾഡിങ്ങിൽ പിഴവ് വരുത്തുന്ന ഇന്ത്യൻ ടീമിനെയാണ്. ക്യാച്ചുകൾ നഷ്ടപ്പെടുത്തുകയും അനവശ്യ ഓവർ ത്രോകൾ വഴങ്ങുകയും ചെയ്തതോടെ പാക്കിസ്ഥാൻ താളം കണ്ടെത്തി. അർദ്ധസെഞ്ചുറി നേടിയ ബിസ്മ മറൂഫും (54) നിദ ദാറും (52) ചേർന്ന് പാക്കിസ്ഥാൻ സ്കോർ ഉയർത്തി.

അതേസമയം ഇരുവരും പുറത്തായതോടെ അവസാന ഓവറുകളിൽ പാക്കിസ്ഥാൻ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. ഇന്ത്യക്ക് വേണ്ടി ഹെമലതയും പൂനം യാദവും രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ അരുന്ധതി ഒരു വിക്കറ്റ് വീഴ്ത്തി

Read Also:’ബൗളര്‍മാര്‍ സൂക്ഷിച്ചോളൂ’; ഹര്‍മന്‍പ്രീതിനെ അഭിനന്ദിച്ച് ഹിറ്റ്മാനും സെവാഗും>

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ