ഗയാന: ഐസിസി വനിതാ ടി20 ലോകചമ്പ്യൻഷിപ്പിന് നാളെ തുടക്കമാകും. വെസ്റ്റ് ഇൻഡീസാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. പത്ത് ടീമുകളാണ് ലോകകപ്പിൽ മാറ്റുരക്കുന്നത്. വെസ്റ്റ് ഇൻഡീസും ബംഗ്ലാദേശും തമ്മിലാണ് ഉദ്ഘാടന മത്സരം. നാളെ ഇന്ത്യയ്ക്കും മത്സരമുണ്ട്, ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.

ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. സൂപ്പർ താരം സ്മൃതി മന്ദാന, ഏകദിന നായിക മിതാലി രാജ് ഉൾപ്പടെയുള്ള വലിയ താരനിരയുമായാണ് ഇന്ത്യ ലോകകപ്പിൽ മത്സരിക്കാനിറങ്ങുന്നത്. കന്നി കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിന് മുമ്പ് 2009ലും 2010ലും സെമിഫൈനൽ വരെ എത്തിയതാണ് ഇന്ത്യയുടെ മികച്ച പ്രകടനം.

ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. മൂന്ന് തവണ കിരീടമുയർത്തിയ ഓസ്ട്രേലിയ, ചിരവൈരികളായ പാക്കിസ്ഥാൻ, ശക്തരായ ന്യൂസിലൻഡ് എന്നീ ടീമുകൾക്ക് പുറമെ കുഞ്ഞന്മാരായ അയർലൻഡുമാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ എതിരാളികൾ.

2009ൽ നടന്ന ആദ്യ ലോകകപ്പിൽ ഇംഗ്ളണ്ടായിരുന്നു കിരീട ജേതാക്കൾ. പിന്നീട് മൂന്ന് തവണ അടുപ്പിച്ച് ഓസ്ട്രേലിയയുടെ തേരോട്ടമായിരുന്നു 2010, 2012, 2014 വർഷങ്ങളിൽ കിരീടം കൊണ്ടുപോയത് ഓസ്ട്രേലിയ. 2016ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിൽ കരീബിയൻ വനിതകൾ കിരീടമുയർത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook