scorecardresearch
Latest News

ഐസിസിയുടെ വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ സ്മൃതി മന്ദാന; ടി-20 ടീമിനെ ഹര്‍മന്‍ നയിക്കും

ഇന്ത്യന്‍ താരം പൂനം യാദവും ടീമിലിടം പിടിച്ചിട്ടുണ്ട്

smriti mandana, harmanpreet, women cricketer of the year, icc, ie malayalam, സ്മൃതി മന്ദാന, ഹർമന്‍പ്രീത്, വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ, ഐസിസി,ഐഇ മലയാളം

ദുബായ്: ഐസിസിയുടെ ഈ വര്‍ഷത്തെ വനിത ക്രിക്കറ്റ് താരത്തിനുള്ള റെയ്ച്ചല്‍ ഹേയ്‌ഹോയ് ഫ്‌ളിന്റ് അവാര്‍ഡ് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക്. ഈ വര്‍ഷത്തെ ഏകദന താരത്തിനുള്ള അവാര്‍ഡും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്‌സ്‌വുമണിനാണ്.

ഐസിസിയുടെ വുമണ്‍സ് ഏകദിന ടീമിലും ട്വന്റി-20 ടീമലും മന്ദാന ഇടം പിടിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഈ വര്‍ഷം 669 റണ്‍സാണ് മന്ദാന നേടിയത്. ട്വന്റി-20ടില്‍ 622 റണ്‍സും നേടി.

ഐസിസിയുടെ ട്വന്റി-20 ടീമിന്റെ ക്യാപ്റ്റന്‍ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗറാണ്. ഹര്‍മനും മന്ദാനക്കും ഒപ്പം ഇന്ത്യന്‍ താരം പൂനം യാദവും ടീമിലിടം പിടിച്ചിട്ടുണ്ട്. ഏകദിന ടീമില്‍ മന്ദാനയും പൂനവും ഇടം നേടിയപ്പോള്‍ ഹര്‍മന്‍ സ്ഥാനം നേടിയില്ല. ഏകദിന ടീമിനെ നയിക്കുന്നത് ഓസ്‌ട്രേലിയയുടെ സൂസി ബാറ്റ്‌സ് ആണ്. ഇംഗ്ലണ്ടിന്റെ സ്പിന്നര്‍ സോഫി എക്കല്‍സ്റ്റോണ്‍ ആണ് എമര്‍ജിങ് പ്ലെയര്‍.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Icc women cricketer of the year goes to mandana harman to lead icc t20 xi