ലണ്ടൻ: അവസാന വിക്കറ്റ് വരെ പൊരുതി നിന്ന ഇന്ത്യൻ വനിതകൾക്ക് കണ്ണീര് മാത്രം. സ്വന്തം മണ്ണിൽ , സ്വന്തം നാട്ടുകാർക്ക് മുന്നിൽ മിതാലിയെയും സംഘത്തെയും കണ്ണീര് കുടിപ്പിച്ച് ഇംഗ്ലണ്ട് ഒരിക്കൽക്കൂടി ലോകകിരീടം സ്വന്തമാക്കി. ആവേശകരമായ മത്സരത്തിൽ 9 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 219 റൺസിന് പുറത്താവുകയായിരുന്നു. 6 വിക്കറ്റ് വീഴ്ത്തിയ ഷർബ്സൽസാണ് ഇംഗ്ലണ്ടിന്റെ വിജയ ശിൽപ്പി. ഷർബ്സൽസാണ് ഫൈനലിലെ താരവുും.

ഇംഗ്ശണ്ട് ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്കോർ രണ്ടക്കം കടക്കും മുൻപ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ സ്മൃതി മന്ദാനയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ടാം ഓവറിൽ ഫാസ്റ്റ് ബോളർ ഷബ്റസോളാണ് മന്ദാനയുടെ വിക്കറ്റ് പിഴുതത്. സ്കോർ 43ൽ നിൽക്കെ ഇല്ലാത്ത റൺസിന് ലഭിച്ച് മിഥാലി രാജും റണ്ണൗട്ടായതോടെ ഇന്ത്യ പ്രതിരോധത്തിലായി.
എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന പൂനം റാവത്തും ഹർമ്മൻപ്രീത് കൗറും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടു വന്നു. ഇരുവരും ചേർന്ന് 95 റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്. 80 പന്ത് നേരിട്ട ഹർമ്മൻപ്രീത് കൗർ 3 ബൗണ്ടറികളും 2 സിക്സുകളുടേയും അകമ്പടിയോടെയാണ് 51 റൺസ് നേടിയത്.

എന്നാൽ ഹർമ്മൻപ്രീത് കൗർ പുറത്തായതിന് ശേഷം ഇന്ത്യക്ക് ചുവട് പിഴച്ചു. 86 റൺസ് എടുത്ത പൂനം റാവത്തും മടങ്ങിയതോടെ വാലറ്റത്തെ യുവതാരങ്ങൾക്ക് സമ്മർദ്ദമേറിൽ . അനാവശ്യ ഷോട്ടുകൾക്ക് ശ്രമിച്ച് യുവതാരങ്ങൾ വിക്കറ്റുകൾ വലിച്ചെറിഞ്ഞു. വാലറ്റത്തെ തൂത്തെറിഞ്ഞ ഷർബ്സൽസാണ് ഇന്ത്യയിൽ നിന്നും വിജയം തട്ടിയെടുത്തത്.


ലോഡ്സിൽ ആദ്യം ബാറ്റ് എടുത്ത ഇംഗ്ലണ്ട് മികച്ച തുടക്കമാണ് നേടിയത്. 24 റൺസ് എടുത്ത വിൻഫീൽഡും, 23 റൺസ് എടുത്ത ബേയ്മോണ്ടും ഇംഗ്ലണ്ടിന് നല്ല തുടക്കം നൽകി. എന്നാൽ സ്കോർ 47 ൽ നിൽക്കെ വിൻഫീൽഡിന്റെ സ്റ്റംമ്പ് പിഴുത് രാജേശ്വരി ഈ കൂട്ടുകെട്ട് പിരിച്ചു. സ്കോർ 60 റൺസ് എത്തിയപ്പോൾ 23 റൺസ് എടുത്ത ബേമോണ്ടും കൂടാരം കയറിൽ പൂനം യാദവിനാണ് വിക്കറ്റ്. പിന്നീട് എത്തിയത് ഇംഗ്ലണ്ട് നായിക ഹീത്തർ നൈറ്റ്, ടൂർണ്ണമെന്റിലെ മികച്ച റൺവേട്ടക്കാരിലൊരാൾ. എന്നാൽ 1 റൺസ് എടുത്ത ഹീത്തർ നൈറ്റിനെ വിക്കറ്റിന് മുന്നിൽ കുടുക്കി പൂനം യാദവ് ഇംഗ്ലണ്ടിനെ വിറപ്പിച്ചു.

നാലാം വിക്കറ്റിൽ സേറ ടെയ്‌ലറും, നറ്റാലി സ്ക്കീവറും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചു വന്നു. 62 പന്തിൽ 45 റൺസാണ് സേറ ടെയ്‌ലർ എടുത്തത്. 68 പന്തിൽ 5 ബൗണ്ടറിയടക്കം 51 റൺസാണ് സ്ക്കീവറുടെ സമ്പാദ്യം. എന്നാൽ ഈ സേറ ടെയ്‌ലറെ സുഷമ വർമ്മയുടെ കൈകളിൽ എത്തിച്ച് ജൂലൻ ഗോസ്വാമി ഈ കൂട്ടുകെട്ട് പിരിച്ചു. തൊട്ടടുത്ത പന്തിൽ അക്കൗണ്ട് തുറക്കും മുൻപ് ഫാനി വിൽസനെയും വിക്കറ്റിന് മുന്നിൽ കുടുക്കി ഗോസ്വാമി ഇംഗ്ളണ്ടിനെ തകർത്തു.

സ്കോർ 164 റൺസിൽ നിൽക്കെ നടാലി സ്ക്കീവറെയും വീഴ്ത്തി ജൂലൻ ഗോസ്വാമി ഇംഗ്ലണ്ടിന് കനത്ത പ്രഹരം എൽപ്പിച്ചു. 10 ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് ഗൂലൻ ഗോസ്വാമി 3 ഇംഗ്ലണ്ടിന്റെ 3 വിക്കറ്റുകൾ വീഴ്ത്തിയത്. അവാസാന ഓവറുകളിൽ കൂറ്റൻ അടികൾ കാഴ്ചവെച്ച കാതറിൻ ബ്രണ്ഡും, ജെയ്മി ഗണ്ണുമാണ് ഇംഗ്ലണ്ടിന് പൊരുതാനുള്ള സ്കോർ നൽകിയത്. ബ്രണ്ട് 34 റൺസും ഗൺ 25 റൺസുമാണ് നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ