ഐസിസി ടെസ്റ്റ് റാങ്കിങ്ങ്: കോഹ്‌ലി തന്നെ ഒന്നാം സ്ഥാനത്ത്, കുതിപ്പ് നടത്തി രഹാനെയും ബുംറയും

വിൻഡീസിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത അജിങ്ക്യ രഹാനെയും ജസ്പ്രീത് ബുംറയും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി

Virat Kohli, വിരാട് കോഹ്‌ലി, Ajinkya Rahane, അജിങ്ക്യ രഹാനെ, test ranking, ടെസ്റ്റ് റാങ്കിങ്, Rohit Sharma, രോഹിത് ശർമ്മ, Jasprit Bumrah, ജസ്പ്രീത് ബുംറ, മിതാലി രാജ്, Mithali Raj, ജൂലൻ ഗോസ്വാമി, Julan Goswami, ICC ranking, ഐസിസി റാങ്കിങ്ങ്, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ കുലുക്കമില്ലാതെ വിരാട് കോഹ്‌ലി. ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിങ്ങിലും ബാറ്റ്സ്മാന്മാരിൽ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിർത്തി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സ്റ്റീവ് സ്മിത്താണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. വിൻഡീസിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത അജിങ്ക്യ രഹാനെയും ജസ്പ്രീത് ബുംറയും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി.

Also Read: ചരിത്ര സാക്ഷിയായ ഫിറോസ് ഷാ കോട്‌ല ഇനി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം

ബാറ്റ്സ്മാന്മാരിൽ 910 പോയിന്റുകളുമായാണ് വിരാട് കോഹ്‌ലി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തിന് 904 പോയിന്റുമുണ്ട്. ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണും ഇന്ത്യൻ താരം ചേതേശ്വർ പൂജാരയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ. ഹെൻറി നിക്കോളാസ് അഞ്ചാം സ്ഥാനവും നിലനിർത്തി. ന്യൂസിലൻഡിനെതിരെ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയ ശ്രീലങ്കൻ നായകൻ ദിമുത്ത് കരുണരത്നെ സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി.

ബോളർമാരിൽ പ്രധാനമായും നേട്ടമുണ്ടാക്കിയത് ഇന്ത്യൻ താരം ജസ്പ്രീത് ബുംറയാണ്. വിൻഡീസിനെതിരായ അഞ്ച് വിക്കറ്റ് പ്രകടനത്തിന് പിന്നാലെ ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരനായ ബുംറ ആദ്യമായാണ് ടെസ്റ്റിൽ ആദ്യ പത്തിൽ ഇടം പിടിക്കുന്നത്. ഓസ്ട്രേലിയുടെ പാറ്റ് കമ്മിൻസാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ രണ്ടാം സ്ഥാനവും ഇംഗ്ലണ്ടിന്റെ ജെയിംസ് അൻഡേഴ്സൺ മൂന്നാം സ്ഥാനവും നിലനിർത്തി.

ആഷസ് ടെസ്റ്റ് പരമ്പരയിൽ തോൽവിയിൽ നിന്നും ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ച ബെൻ സ്റ്റോക്സ് രണ്ടാം സ്ഥാനത്തെത്തി. വിൻഡീസ് നായകൻ ജെയിംസ് ഹോൾഡറാണ് ഒന്നാം റാങ്കിൽ. ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസൻ മൂന്നാം സ്ഥാനത്തും ഇന്ത്യൻ താരം രവീന്ദ്ര ജഡേജ നാലാം സ്ഥാനത്തുമാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Icc updated test ranking virat kohli unchanged and jasprit bumrah ajinkya rahane leaps

Next Story
ചരിത്ര സാക്ഷിയായ ഫിറോസ് ഷാ കോട്‌ല ഇനി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയംferoz shah kotla ground, ഫിറോസ് ഷാ കോട്ല സ്റ്റേഡിയം,feroz shah kotla stadium,ഫിറോസ് ഷാ കോട്ല ഗ്രൌണ്ട്, feroz shah kotla arun jaitley,ഫിറോസ് ഷാ അരുണ്‍ ജെയ്റ്റ്ലി, virat kohli, gautam gambhir, Arun Jaitley stadium, who is feroz shah
The moderation of comments is automated and not cleared manually by malayalam.indianexpress.com