ഒടുവിൽ ഐസിസിയും സമ്മതിച്ചു, പന്ത് സ്‌പൈഡർമാൻ തന്നെ

‘സ്‌പൈഡർ-പന്ത്, സ്‌പൈഡർ-പന്ത്’ എന്നാണ് ഐസിസി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയുടെ വിജയശിൽപ്പിയായിരുന്നു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ റിഷഭ് പന്ത്. ബ്രിസ്‌ബെയ്‌ൻ ടെസ്റ്റിൽ 138 പന്തിൽ നിന്ന് ഒൻപത് ഫോറും ഒരു സിക്‌സും സഹിതം 89 റൺസാണ് 23 കാരനായ റിഷഭ് പന്ത് പുറത്താകാതെ നേടിയത്. ഇന്ത്യയ്‌ക്കായി വിജയറൺ നേടിയത് പന്താണ്. ഈ പ്രകടനത്തിന്റെ പേരിൽ മുൻ ക്രിക്കറ്റ് താരങ്ങൾ അടക്കം നിരവധി പേരാണ് പന്തിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയത്. പന്തിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഐസിസിയുടെ വാക്കുകളാണ് ഇപ്പോൾ വളരെ ശ്രദ്ധ നേടിയിരിക്കുന്നത്.

പന്ത് സ്‌പൈഡർമാൻ ആണെന്നാണ് ഐസിസി പറയുന്നത്. ‘സ്‌പൈഡർ-പന്ത്, സ്‌പൈഡർ-പന്ത്’ എന്നാണ് ഐസിസി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പന്തിന് സ്‌പൈഡർമാന്റെ വേഷം നൽകാനും ഐസിസി മറന്നില്ല. മിനിറ്റുകൾക്കുള്ളിൽ ഈ ചിത്രവും ഐസിസിയുടെ പ്രശംസയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.

Image may contain: 1 person, text that says 'ICC- International Cricket Council 10h. מ × ×ª Spider-Pant, Spider-Pant Does whatever a spider can Hits a six, takes a catch Guiding India to the match Look out! Here comes the Spider-Pant ללל @rishabpant MICC'

പന്തിനെ സ്‌പെെഡർമാനായി ചിത്രീകരിച്ചതിനു പിന്നിൽ വളരെ രസകരമായ ഒരു സംഭവമുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട താരമാണ് 23 കാരനായ റിഷഭ് പന്ത്. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം വിക്കറ്റിനു പിന്നിലും ബാറ്റ് ചെയ്യുമ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കുന്നത് പതിവാണ്.

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ നാലാം ദിനം വിക്കറ്റിനു പിന്നിൽ നിന്ന് പന്ത് പാട്ട് പാടിയത് ടീം അംഗങ്ങളെ മാത്രമല്ല ക്രിക്കറ്റ് പ്രേമികളെ മുഴുവൻ ചിരിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിലും ഇത് ശ്രദ്ധിക്കപ്പെട്ടു. കൊച്ചുകുട്ടികൾക്കടക്കം ഏറെ സുപരിചിതമായ ‘സ്‌പൈഡര്‍മാന്‍, സ്‌പൈഡര്‍മാന്‍’ എന്ന ഈരടികളാണ് വിക്കറ്റിനു പിന്നിൽ നിന്ന് ബോറടിച്ചപ്പോൾ പന്ത് പാടിയത്. ഈ സംഭവമാണ് ഐസിസിയുടെ വ്യത്യസ്തമായ പ്രശംസയ്ക്ക് കാരണം.

സ്റ്റംപ് മൈക്കിൽ പന്ത് പാട്ടുപാടുന്നത് റെക്കോർഡ് ചെയ്യപ്പെട്ടു. ഈ വീഡിയോ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ നിറയെ പന്തിനെ ട്രോളിയുള്ള പോസ്റ്റുകൾ വന്നു. അവസാന ടെസ്റ്റ് ക്ലൈമാക്‌സിലേക്ക് നീങ്ങുന്നതിന്റെ ടെൻഷനിലായിരുന്നു ഇരു ടീമുകളും. ഇത്രയും ടെൻഷനടിച്ച് ഇരു ടീമുകളും നിൽക്കുമ്പോഴാണ് സീൻ മൊത്തം കൂളാക്കി പന്തിന്റെ പാട്ടെത്തുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Icc trolls rishabh pant spiderman

The moderation of comments is automated and not cleared manually by malayalam.indianexpress.com