ഐസിസി ടെസ്റ്റ് റാങ്കിങ്; രണ്ടാം സ്ഥാനം നിലനിർത്തി കോഹ്‌ലി, ബുംറയ്ക്ക് വീണ്ടും തിരിച്ചടി

ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്

Jasprit Bumra, ജസ്പ്രീത് ബുംറ, Irfan Pathan, ഇർഫാൻ പഠാൻ, indian cricket team, ക്രിക്കറ്റ് ടീം, ie malayalam, ഐഇ മലയാളം

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനം നിലനിർത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് പിന്നിലാണ് കോഹ്‌ലി. രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി വിരാട് കോഹ്‌ലിക്കൊപ്പം ആദ്യ പത്തിൽ ഇടംപിടിച്ചപ്പോൾ ബോളിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ ജസ്‌പ്രീത് ബുംറയ്ക്ക് തിരിച്ചടി. ഒരു സ്ഥാനം നഷ്ടപ്പെടുത്തി ഒമ്പതാം സ്ഥാനത്തേക്ക് ബുംറ വീണു.

Also Read: വാങ്കഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് സിക്‌സ് പതിച്ച സീറ്റ് ധോണിക്ക് സമര്‍പ്പിക്കുന്നു

രണ്ടാം സ്ഥാനത്തുള്ള കോഹ്‌ലിയുടെ അക്കൗണ്ടിൽ 886 പോയിന്റാണുള്ളത്. 766 പോയിന്റ് നേടിയ ചേതേശ്വർ പൂജാര എട്ടാം സ്ഥാനത്തും 762 പോയിന്റുമായി അജിങ്ക്യ രഹാനെ പത്താം സ്ഥാനത്തുമാണ്. ബോളർമാരിൽ എട്ടാം സ്ഥാനത്തായിരുന്ന ബുംറ ഒമ്പതാം സ്ഥാനത്തേക്ക് വീണപ്പോൾ രവീന്ദ്ര ജഡേജ ഓൾറൗണ്ടർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനം നിലനിർത്തി.

അതേസമയം ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 360 പോയിന്റാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 296 പോയിന്റുമായി ഓസ്ട്രേലിയയും 279 പോയിന്റുമായി ഇംഗ്ലണ്ടുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

Also Read: എന്തുകൊണ്ട് ഓഗസ്റ്റ് 15? ധോണിയുടെയും തന്റെയും വിരമിക്കൽ പ്രഖ്യാപന തിയതിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി റെയ്ന

വ്യക്തിഗത നേട്ടങ്ങളിലേക്ക് മടങ്ങിവന്നാൽ പാക്കിസ്ഥാൻ ബാബർ അസം തന്റെ കരിയർ ബെസ്റ്റ് റാങ്കിങ്ങിലേക്ക് മടങ്ങിയെത്തി. അഞ്ചാം സ്ഥാനത്താണ് താരമിപ്പോൾ. വെസ്റ്റ് ഇൻഡീസിനെതിരെയും പാക്കിസ്ഥാനെതിരെയും തിളങ്ങിയ ഇംഗ്ലീഷ് ബോളർമാർ സ്റ്റുവർട്ട് ബ്രോഡും ജെയിംസ് ആൻഡേഴ്സനും റാങ്കിങ്ങിലും നേട്ടമുണ്ടാക്കി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Icc test rankings virat kohli steve smith tops jasprit bumrah slips down

Next Story
IPL 2020: ഡ്രീം ഇലവൻ ഐപിഎൽ 2020; ടൈറ്റില്‍ സ്‌പോൻസർഷിപ്പ് സ്വന്തമാക്കി ഗെയിമിങ് ആപ്ipl 2020, ipl 2020 dates, ipl 2020 begin, ipl uae, ipl 14, indian premier league, ipl dates, ipl schedule, ഐപിഎൽ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com