Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ടെസ്റ്റ് റാങ്കിൽ കോഹ്‌ലിയെ മറികടന്ന് ജോ റൂട്ട്, ഇന്ത്യൻ നായകന് തിരിച്ചടി

ചെന്നൈ ടെസ്റ്റിലെ മികച്ച പ്രകടനമാണ് ജോ റൂട്ടിന് തുണയായത്. ചെന്നൈ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ റൂട്ട് ഇരട്ട സെഞ്ചുറി നേടിയിരുന്നു

virat kohli, വിരാട് കോഹ്ലി, kohli, kohli tests, ഐസിസി ടെസ്റ്റ് റാങ്ക്, kohli test ranking, joe root, root, icc test rankings, test rankings, icc, cricket news, ഐഇ മലയാളം, ie malayalam

ബാറ്റ്സ്മാന്മാരുടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കോഹ്‌ലിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ ആണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് മൂന്നാം സ്ഥാനത്തായിരുന്നു കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ 11, 72 എന്നിങ്ങനെയായിരുന്നു കോഹ്‌ലിയുടെ സ്കോർ.

ചെന്നൈ ടെസ്റ്റിലെ മികച്ച പ്രകടനമാണ് ജോ റൂട്ടിന് തുണയായത്. ചെന്നൈ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ റൂട്ട് ഇരട്ട സെഞ്ചുറി നേടിയിരുന്നു. രണ്ടാം ഇന്നിങ്സിലും മികച്ച പ്രകടനമാണ് റൂട്ട് പുറത്തെടുത്തത്. ഇതിനു മുൻപ് ശ്രീലങ്കയിൽ നടന്ന മൂന്നു ടെസ്റ്റിലും റൂട്ട് മികവു പുലർത്തി. തുടർച്ചയായ മത്സരങ്ങളിലെ മികച്ച പ്രകടനമാണ് റൂട്ടിന് പോയിന്റ് പട്ടികയിൽ മുന്നേറാൻ സഹായിച്ചത്. 883 റേറ്റിങ് പോയിന്‍റാണ് ജോ റൂട്ടിനുള്ളത്.

ബോളർമാരുടെ പട്ടികയിൽ ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൺ വൻ നേട്ടമുണ്ടാക്കി. ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ആൻഡേഴ്സൺ ആറാം സ്ഥാനത്തുനിന്നും മൂന്നാമതെത്തി. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡാണ് രണ്ടാമത്. ബോളര്‍മാരായ ആര്‍.അശ്വിൻ ഏഴാമതും ബുമ്ര എട്ടാം സ്ഥാനത്തുമാണ്. ഇരുവരും ഓരോ സ്ഥാനങ്ങൾ മെച്ചപ്പെടുത്തി.

Read More: ‘സ്വിങ് കിങ്’; അടുത്തടുത്ത പന്തുകളിൽ ഒരുപോലത്തെ രണ്ട് വിക്കറ്റുകളുമായി ആൻഡേഴ്സൺ, വീഡിയോ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Icc test rankings virat kohli down to 5th

Next Story
റിഷഭ് പന്ത് പ്രതിഭാധനായ ബാറ്റ്സ്മാനാണ്; എന്നാൽ വിക്കറ്റ് കീപ്പറെന്ന നിലയിൽ ഇപ്പോഴും തൊട്ടിലിൽ കഴിയുകയാണെന്ന് സയ്യിദ് കിർമാനിRishabh Pant, India vs England, Syed Kirmani, cricket news, റിഷഭ് പന്ത്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express