ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായി കീവിസ് മുന്നേറ്റം; ഇന്ത്യയ്‌ക്കും ഓസ്‌ട്രേലിയക്കും തിരിച്ചടി

ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു

ദുബായ്: ടെസ്റ്റ് ക്രിക്കറ്റിൽ പുതുചരിത്രം കുറിച്ച് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം. ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ കിവീസ് ഒന്നാം സ്ഥാനത്തെത്തി. ആദ്യമായാണ് ന്യൂസിലൻഡ് ഈ നേട്ടം സ്വന്തമാക്കുന്നത്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഒരു ഇന്നിങ്‌സിനും 176 റൺസിനുമാണ് കിവീസ് ജയിച്ചത്. ഇതോടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുനിന്ന് ഒരുപടി കൂടി കയറി ഒന്നാമതെത്തി. ഒന്നാം സ്ഥാനത്തായിരുന്ന ഓസ്‌ട്രേലിയ രണ്ടാം റാങ്കിലേക്ക് ഇറങ്ങി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആറാമത്തെ ടീമാണ് ന്യൂസിലൻഡ്.

ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ ഈ റാങ്കിങ് ഏറെ പ്രധാനപ്പെട്ടതാണ്. റാങ്കിങ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്നവരാണ് ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഏറ്റുമുട്ടുക. അതുകൊണ്ട് തന്നെ കിവീസിന് ഈ നേട്ടം ഏറെ പ്രധാനപ്പെട്ടതാണ്.

Image

118 പോയിന്റുമായാണ് ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 116 പോയിന്റാണുള്ളത്. 114 പോയിന്റുള്ള ഇന്ത്യ മൂന്നാം സ്ഥാനത്ത്. 106 പോയിന്റുമായി ഇംഗ്ലണ്ടാണ് നാലാം സ്ഥാനത്ത്.

Read Also: ‘എക്കാലത്തെയും ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം’; റൊണാൾഡോയുടെ നേട്ടത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ തിരുത്തുമായി പെലെ

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര പുരോഗമിക്കുകയാണ്. നാല് മത്സരങ്ങളുള്ള പരമ്പരയിൽ ഇനി രണ്ട് കളികൾ കൂടിയുണ്ട്. ന്യുസിലൻഡ് ഒന്നാം സ്ഥാനത്തേക്ക് എത്തിയ സാഹചര്യത്തിൽ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങൾ കൂടുതൽ നിർണായകമാകും. കഴിഞ്ഞ കുറേ നാളുകളായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു ന്യൂസിലൻഡ്.

ഐസിസി ടെസ്റ്റ് റാങ്കിങ് ബാറ്റ്‌സ്‌മാൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ ആണ്. കഴിഞ്ഞ ആഴ്‌ചയാണ് വില്യംസൺ ഈ നേട്ടം കെെവരിച്ചത്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരങ്ങളിലെ മികച്ച പ്രകടനമാണ് വില്യംസണെ ഒന്നാം സ്ഥാനത്തെത്തിച്ചത്. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്നു വില്യംസൺ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തും ഓസീസ് താരം സ്റ്റീവ് സ്‌മിത്ത് മൂന്നാം സ്ഥാനത്തുമാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Icc test ranking new zealand first

Next Story
ഐഎസ്‌എൽ: ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബെംഗളൂരുവിനെ കെട്ടുകെട്ടിച്ച് മുംബെെ
The moderation of comments is automated and not cleared manually by malayalam.indianexpress.com