Latest News
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

ഓസ്ട്രേലിയക്കെതിരായ നാണംകെട്ട തോൽവിക്ക് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി

ബാറ്റ്സ്മാന്മാരും ബോളർമാരും ഒരുപോലെ കളി മറന്ന മത്സരത്തിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കിയ സ്‌പിന്നർ ആർ അശ്വിൻ മാത്രമാണ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയത്

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ നാണംകെട്ട തോൽവിക്ക് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി. ബാറ്റ്സ്മാന്മാരും ബോളർമാരും ഒരുപോലെ കളി മറന്ന മത്സരത്തിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കിയ സ്‌പിന്നർ ആർ അശ്വിൻ മാത്രമാണ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയത്. ഇടിവെട്ട് ബോളിങ്ങുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ അന്തകനായി മാറിയ ജോഷ് ഹെയ്സൽവുഡും റാങ്കിങ്ങിൽ മുന്നോട്ട് കുതിച്ചു.

ബോളിങ്ങിൽ ഓസ്ട്രേലിയ ന്യൂസിലൻഡ് താരങ്ങളുടെ ആധിപത്യമാണ്. ആദ്യ അഞ്ചിൽ രണ്ട് വീതം താരങ്ങൾ താരങ്ങൾ ഈ രാജ്യങ്ങളിൽ നിന്നാണ്. പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനവും ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡ് രണ്ടാം സ്ഥാനവും നിലനിർത്തിയപ്പോൾ നെയ്ൽ വാഗ്നറും ടിം സൗത്തിയുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ജോഷ് ഹെയ്സൽവുഡും ആദ്യ അഞ്ചിലെത്തി. അതേസമയം ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അശ്വിൻ ഒമ്പതാം റാങ്കിലാണിപ്പോൾ. രണ്ട് സ്ഥാനങ്ങൾ താഴേക്ക് വന്ന ബുംറ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബാറ്റിങ്ങിൽ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ ചേതേശ്വർ പുജാര പിന്നോട്ട് പോയി. സ്റ്റീവ് സ്മിത്ത് തന്നെയാണ് ഒന്നാം സ്ഥാനത്ത്. കെയ്ൻ വില്യംസൺ, മാർനുസ് ലബുഷെയ്ൻ, ബാബർ അസം എന്നിവർ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നിലനിർത്തിയപ്പോൾ പുജാര എട്ടാം സ്ഥാനത്തേക്ക് വീണു.

അതേസമയം ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിൽ പൃഥ്വി ഷായെ ഒഴിവാക്കിയേക്കും. ആദ്യ ടെസ്റ്റിലെ പൃഥ്വി ഷായുടെ പ്രകടനം ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു. അഡ്‌ലെയ്‌ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ റൺസൊന്നുമെടുക്കാതെ പുറത്തായ പൃഥ്വി ഷാ രണ്ടാം ഇന്നിങ്‌സിൽ നാല് റൺസ് മാത്രമാണ് നേടിയത്. രണ്ട് ഇന്നിങ്‌സിലും അശ്രദ്ധമായാണ് പൃഥ്വി ഷാ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. മോശം പ്രകടനത്തെ തുടർന്ന് പൃഥ്വി ഷാ ഏറെ പഴികേൾക്കുകയും ചെയ്തിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Icc test ranking kohli bumrah pujara ind vs aus

Next Story
രണ്ടാം ടെസ്റ്റ്: പൃഥ്വി ഷാ പുറത്തേക്ക്, രാഹുലിനും പന്തിനും സാധ്യത
The moderation of comments is automated and not cleared manually by malayalam.indianexpress.com