Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

ദശകത്തിലെ ഏകദിന-ടി20 ടീമുകളെ പ്രഖ്യാപിച്ച് ഐസിസി; നായകൻ ധോണി, ടെസ്റ്റ് ടീമിനെ കോഹ്‌ലി നയിക്കും

ടി20 ടീമിൽ നാല് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചപ്പോൾ ഏകദിന ടീമിൽ മൂന്നും ടെസ്റ്റ് ടീമിൽ രണ്ടും താരങ്ങൾ ഇടംകണ്ടെത്തി. വനിതളുടെ ടി20-ഏകദിന രണ്ട് വീതം ഇന്ത്യൻ താരങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്

ലോകതാരങ്ങളെ ഉൾപ്പെടുത്തി കഴിഞ്ഞ ദശകത്തിലെ ഏകദിന, ടി20, ടെസ്റ്റ് ടീമുകളെ ഐസിസി പ്രഖ്യാപിച്ചു. ഏകദിന – ടി20 ടീമുകളുടെ നായകൻ എംഎസ് ധോണിയാണെങ്കിൽ ടെസ്റ്റ് ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടത് വിരാട് കോഹ്‌ലിയാണ്. ടി20 ടീമിൽ നാല് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചപ്പോൾ ഏകദിന ടീമിൽ മൂന്നും ടെസ്റ്റ് ടീമിൽ രണ്ടും താരങ്ങൾ ഇടംകണ്ടെത്തി. വനിതളുടെ ടി20-ഏകദിന രണ്ട് വീതം ഇന്ത്യൻ താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്.

എം.എസ് ധോണി നയിക്കുന്ന ടി20 ടീമിൽ ഓപ്പണർമാരായി എത്തുന്ന ഇന്ത്യൻ വെടിക്കെട്ട് താരം രോഹിത് ശർമയും വിൻഡീസിന്റെ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്‌ലുമാണ്. ആരോൺ ഫിഞ്ച് മൂന്നാം നമ്പരിലും വിരാട് കോഹ്‌ലി നാലാം നമ്പരിലും കളിക്കും. എബി ഡി വില്ലിയേഴ്സും ഗ്ലെൻ മാക്സ്‌വെല്ലുമാണ് മധ്യനിര താരങ്ങൾ. ഫിനിഷറുടെ റോളിൽ നായകൻ ധോണി തന്നെ. പേസ് ഓൾറൗണ്ടറായി കിറോൺ പൊള്ളാർഡും സ്‌പിൻ ഓൾറൗണ്ടറായി റഷിദ് ഖാനും ടീമിലുൾപ്പെട്ടപ്പോൾ ഇന്ത്യൻ താരം ജസ്പ്രീത് ബുംറയും ലസിത് മലിംഗയുമാണ് പേസ് ഡിപ്പാർട്മെന്റ്.

ഓസ്ട്രേലിയയുടെ മെഗ് ലാന്നിങ്ങാണ് വനിത ടീമിന്റെ ക്യാപ്റ്റൻ. എലിസ ഹീലി, സോഫി ഡെവെയ്ൻ, സൂസി ബെറ്റ്സ്, ഹർമൻപ്രീത് കൗർ എന്നിവരാണ് ബാറ്റ്സ്മന്മാരായി ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. വിൻഡീസ് നായിക സ്റ്റെഫാനി ടെയ്‌ലർ, വിൻഡീസിന്റെ തന്നെ ദീയാന്ദ്ര ടോട്ടിൻ,ഓസ്ട്രേലിയയുടെ എലിസി പെറി എന്നിവരാണ് ഓൾറൗണ്ടർമാർ. മേഗൻ ഷൂട്ട് നയിക്കുന്ന ബോളിങ് വിഭാഗത്തിൽ അന്യ ഷ്രൂസോളും ഇന്ത്യയുടെ പൂനം യാദവും തിരഞ്ഞെടുക്കപ്പെട്ടു.

പുരുഷന്മാരുടെ ഏകദിന ടീമിന്റെ നായകനും ധോണി തന്നെ. ഇവിടെയും ഓപ്പണറായി രോഹിത് ശർമ എത്തിയപ്പോൾ മറ്റൊരു ഓപ്പണർ ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറാണ്. വിരാട് കോഹ്‌ലി, എബി ഡി വില്ലിയേഴ്സ്, ഷക്കിബ് അൽ ഹസൻ, എം.എസ് ധോണി എന്നിങ്ങനെയാണ് ബാറ്റിങ് ലൈൻ അപ്പ്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച ബെൻ സ്റ്റോക്സാണ് ഷക്കിബിനൊപ്പം ടീമിലെ മറ്റൊരു ഓൾറൗണ്ടർ. മിച്ചൽ സ്റ്റാർക്ക്, ട്രെന്റ് ബോൾട്ട്, ലസിത് മലിംഗ എന്നിവരടങ്ങുന്ന പേസ് നിരയ്ക്കൊപ്പം ഇമ്രാൻ താഹിർ ടീമിലെ ഏക സ്‌പിന്നറാണ്.

വനിതകളുടെ ഏകദിന ടീമിന്റെ നായികയും മെഗ് ലാന്നിങ് തന്നെ. എലിസ ഹീലിക്കൊപ്പം ഓപ്പണറായി സൂസി ബെറ്റ്സ് എത്തുമ്പോൾ മൂന്നാം നമ്പരിൽ മുൻ ഇന്ത്യൻ നായിക മിതാലി രാജ് ഉൾപ്പെട്ടു. സ്റ്റെഫാനി ടെയ്‌ലർ, ഇംഗ്ലണ്ട് താരം സാറ ടെയ്‌ലർ എന്നിവരാണ് ബാറ്റിങ് നിരയിലെ മറ്റ് താരങ്ങൾ. എലിസി പെറി, ഡെയ്ൻ വാൻ, മരിസേൻ കാപ്പ്, അനിസ മുഹമ്മദ് എന്നിവർക്കൊപ്പം ഇന്ത്യയുടെ ജൂലൻ ഗോസ്വാമിയും അടങ്ങുന്നതാണ് ബോളിങ് നിര.

പുരുഷന്മാരുടെ ടെസ്റ്റ് ടീമിന്റെ നായകൻ വിരാട് കോഹ്‌ലിയാണ്. ഇംഗ്ലണ്ട് താരം അലിസ്റ്റർ കുക്ക്, ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ എന്നിവരാണ് ടീമിലെ ഓപ്പണർമാർ. വിരാട് കോഹ്‌ലിക്കൊപ്പം കെയ്ൻ വില്യംസൺ, സ്റ്റീവ് സ്‌മിത്ത് എന്നിവരും ബാറ്റിങ് ലൈൻഅപ്പിലെത്തി. കുമാർ സംഗക്കാരെയാണ് വിക്കറ്റ് കീപ്പർ. ബെൻ സ്റ്റോക്സ് ഓപ്പണറും ആർ അശ്വിൻ സ്‌പിന്നറുമായപ്പോൾ പേസ് അറ്റാക്കിൽ ഡെയ്ൽ സ്റ്റെയ്നും സ്റ്റുവർട്ട് ബ്രോഡും ജെയിംസ് ആൻഡേഴ്സനും ഉൾപ്പെട്ടു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Icc test odi t20 team of the decade ms dhoni virat kohli

Next Story
മികച്ചൊരു ഇന്നിങ്സ്; രഹാനെയെ പ്രശംസിച്ച് കോഹ്‌ലി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express