scorecardresearch

ഐസിസി ടി20 റാങ്കിങ്: മൂന്നാം സ്ഥാനം നിലനിർത്തി രാഹുൽ; നില മെച്ചപ്പെടുത്തി കോഹ്ലി

മൂന്ന് ഫോർമാറ്റിലും കോഹ്ലി ആദ്യ പത്തിൽ

മൂന്ന് ഫോർമാറ്റിലും കോഹ്ലി ആദ്യ പത്തിൽ

author-image
Sports Desk
New Update
KL Rahul

ഐസിസി ടി20 ബാറ്റ്സ്മാൻമാരുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ കെഎൽ രാഹുൽ മൂന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. രാഹുലും കോഹ്‌ലിയും മാത്രമാണ് ബാറ്റ്സ്മാൻ, ബൗളർമാർ, ഓൾ‌റൗണ്ടർമാർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുമുള്ള കളിക്കാരുടെ റാങ്കിങ്ങിൽ ടോപ്പ് 10 പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ.

Advertisment

816 പോയിന്റാണ് രാഹുലിന്. ഡേവിഡ് മലൻ (915), ബാബർ ആസം (820) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. മൂന്ന് ഫോർമാറ്റിലും ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ കോഹ്ലി ആദ്യ പത്തിലുണ്ട്. ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തും ടെസ്റ്റ് ബാറ്റിംഗ് ചാർട്ടിൽ രണ്ടാം സ്ഥാനത്തുമാണ് കോഹ്‌ലി.

പാക്കിസ്ഥാനെതിരായ 2-1 പരമ്പര വിജയത്തിൽ പ്രധാന പങ്കുവഹിച്ചതിന് ശേഷം ന്യൂസിലൻഡ് ഓപ്പണർ ടിം സീഫെർട്ടും ഫാസ്റ്റ് ബൗളർ ടിം സൗത്തിയും കരിയറിലെ ഏറ്റവും മികച്ച സ്ഥാനങ്ങൾ നേടി.

Read More: അടിമുടി മാറണം; രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ അഞ്ച് മാറ്റം നിർദേശിച്ച് ഗൗതം ഗംഭീർ

Advertisment

ഹോം സീരീസിലെ മികച്ച റൺസിന് ശേഷം സെഫർട്ട് ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നു. കരിയറിൽ ആദ്യമായാണ് സെഫർട്ട് ആദ്യ പത്തിൽ എത്തുന്നത്. സൗത്തി 13 ൽ നിന്ന് ഏഴാം സ്ഥാനത്തേക്ക് എത്തി.

ഹാമിൽട്ടണിൽ നടന്ന രണ്ടാം മത്സരത്തിൽ 63 പന്തിൽ നിന്ന് പുറത്താകാതെ 84 റൺസ് നേടി കരിയറിലെ ഏറ്റവും മികച്ച പ്രകടം എടുത്ത സെഫർട്ട് ഈ വർഷം ഓഗസ്റ്റിൽ 32ാം റാങ്കിലായിരുന്നു.

രണ്ടാം മത്സരത്തിൽ 21 ന് നാല് വിക്കറ്റ് വീഴ്ത്തിയതടക്കം പാകിസ്താനെതിരായ പരമ്പരിയിൽ സൗത്തി നേടിയ ആറ് വിക്കറ്റുകൾ കഴിഞ്ഞ നവംബറിൽ നേടിയ പത്താം സ്ഥാനത്തുനിന്ന് താരത്തെ മുകളിലെത്തിച്ചു.

മൂന്ന് ഫോർമാറ്റുകളിലും ആദ്യ പത്തിൽ ഇടംപിടിച്ച സൗത്തി ടെസ്റ്റിൽ നാലാം സ്ഥാനത്തും ഏകദിനത്തിൽ ഒമ്പതാം സ്ഥാനത്തുമാണ്.

Kl Rahul Virat Kohli Cricket T20 Icc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: