scorecardresearch

ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി ഐസിസി; പകരം സ്‌കോട്ട്ലൻഡ് എത്തും

ഐസിസി ബോർഡ് യോഗത്തിൽ പാകിസ്ഥാൻ മാത്രമാണ് ബംഗ്ലാദേശിന്റെ നിലപാടിനെ പിന്തുണച്ചത്

ഐസിസി ബോർഡ് യോഗത്തിൽ പാകിസ്ഥാൻ മാത്രമാണ് ബംഗ്ലാദേശിന്റെ നിലപാടിനെ പിന്തുണച്ചത്

author-image
WebDesk
New Update
Bang cri team

ICC T20 World Cup Updates

മുംബൈ: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഐസിസി പുരുഷ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാനാവില്ലെന്ന ബംഗ്ലാദേശ് സർക്കാരിന്റെ നിലപാടിനെത്തുടർന്നാണ് ഐസിസിയുടെ ഈ കർശന നടപടി. ബംഗ്ലാദേശിന് പകരക്കാരായി സ്‌കോട്ട്ലൻഡ് ടീമിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisment

Also Read:ആര്യന് കേരള സ്ട്രൈക്കേഴ്സിനെ ജയിപ്പിക്കാനായില്ല; കണ്ണുനിറഞ്ഞ് ജിസേൽ

കൊൽക്കത്തയിലും മുംബൈയിലുമായി നിശ്ചയിച്ചിരുന്ന തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ  ആവശ്യം ഐസിസി തള്ളിയിരുന്നു. ഇതിനെത്തുടർന്ന് നൽകിയ 24 മണിക്കൂർ അന്ത്യശാസനം അവസാനിച്ചതോടെയാണ് വെള്ളിയാഴ്ച വൈകുന്നേരം ഔദ്യോഗികമായി ബംഗ്ലാദേശിനെ ഒഴിവാക്കിയ വിവരം ഐസിസി അറിയിച്ചത്.

ഐസിസി ബോർഡ് യോഗത്തിൽ പാകിസ്ഥാൻ മാത്രമാണ് ബംഗ്ലാദേശിന്റെ നിലപാടിനെ പിന്തുണച്ചത്. ടൂർണമെന്റിനോട് അടുത്ത സമയത്ത് ഷെഡ്യൂളിൽ മാറ്റം വരുത്തുന്നത് പ്രായോഗികമല്ലെന്നും, വ്യക്തമായ സുരക്ഷാ ഭീഷണികളില്ലാതെ മത്സരങ്ങൾ മാറ്റുന്നത് ഭാവിയിൽ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കാൻ മറ്റുള്ളവർക്കും പ്രേരണയാകുമെന്നും ഐസിസി വ്യക്തമാക്കി.

Also Read: നാണംകെട്ട് കേരളം; ചണ്ഡിഗഢിനെതിരെ ഇന്നിങ്സ് തോൽവി

അതേസമയം, ഐസിസിയുടേത് ഇരട്ടത്താപ്പാണെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്  മേധാവി മൊഹ്സിൻ നഖ്വി ആരോപിച്ചു. ഒരു രാജ്യത്തിന് അവരുടെ ഇഷ്ടാനുസരണം തീരുമാനങ്ങൾ എടുക്കാമെന്നും എന്നാൽ മറ്റൊരു രാജ്യത്തോട് വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്ഥാൻ ലോകകപ്പിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ പ്രധാനമന്ത്രി വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും നഖ്വി വാർത്താലേഖകരോട് പറഞ്ഞു.

Also Read: 'തിരുവനന്തപുരത്ത് സഞ്ജുവിന് പകരം ഇഷാൻ കളിക്കും'; കാരണം ചൂണ്ടി മുൻ താരം

ബംഗ്ലാദേശിനായി ഹൈബ്രിഡ് മോഡൽ അനുവദിക്കാത്തതിനെയും പാകിസ്ഥാൻ വിമർശിച്ചു. 2026 ലോകകപ്പിലെ പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം പുതിയ ഹൈബ്രിഡ് മോഡൽ പ്രകാരം കൊളംബോയിലാണ് നിശ്ചയിച്ചിരിക്കുന്നത്.

ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ നിർദ്ദേശിച്ചതോടെയാണ് തർക്കങ്ങൾ രൂക്ഷമായത്. അതിർത്തിയിലെ പ്രശ്‌നങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് താരത്തെ ഒഴിവാക്കാൻ ബിസിസിഐ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇതിനുപിന്നാലെയാണ് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് സർക്കാർ ഉറച്ചുനിന്നത്.

ബംഗ്ലാദേശ് പുറത്തായതോടെ, അവർ കളിക്കേണ്ടിയിരുന്ന ഗ്രൂപ്പ് സി മത്സരങ്ങളിൽ ഇനി സ്‌കോട്ട്ലൻഡ് പങ്കെടുക്കും. ഫെബ്രുവരി 17-ന് മുംബൈയിൽ നേപ്പാളിനെതിരെയുള്ള മത്സരമുൾപ്പെടെ നാല് മത്സരങ്ങളാണ് സ്‌കോട്ട്‌ലൻഡ് കളിക്കുക.

Read More: ഇൻസ്റ്റഗ്രാമിൽ നിന്ന് പണം വാരുന്നവർ; ടോപ് 5 ഇന്ത്യൻ താരങ്ങൾ ഇവർ

T20 World Cup T20

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: