Latest News

ഐസിസി ടി20 റാങ്കിങ്ങ്: രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് കുൽദീപ്; രോഹിത്തിനും ധവാനും നേട്ടം

പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയും ബോളിങ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി

icc t20 rankings, icc rankings, icc rankings bowlers, icc rankings batsmen, icc rankings team, icc t20 team rankings, icc t20 batsmen rankings, icc t20 bowler rankings, cricket rankings, cricket news, sports news,ഐസിസി, ടി20 റാങ്കിങ്, കുൽദീപ് യാദവ്, ഇന്ത്, ഐഇ മലയാളം

ന്യൂസിലൻഡിനെതിരായ ടി20 പരമ്പര നഷ്ടപ്പെട്ടെങ്കിലും ഐസിസി ടി20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. ചരിത്രത്തിലാദ്യമായി കുൽദീപ് യാദവ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു. ബാറ്റിങ്ങിൽ ഓപ്പണർമാരായ രോഹിത്തും ധവാനും നേട്ടമുണ്ടാക്കി. എന്നാൽ ടീം റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് രണ്ട് പോയിന്റ് നഷ്ടമായി.

ന്യൂസിലൻഡിനെതിരായ അവസാന ടി20 മത്സരത്തിലെ പ്രകടനമാണ് കുൽദീപ് യാദവിന് തുണയായത്. പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് കുൽദീപ് തളിച്ചത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത കോളിൻ മുൻറോയെയും സെയ്ഫെർട്ടിനെയും കുൽദീപാണ് പുറത്താക്കിയത്. പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയും ബോളിങ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. 39 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 58-ാം റാങ്കിലേയ്ക്കാണ് ക്രുണാൽ പാണ്ഡ്യ ഉയർന്നത്.

ബോളർമാരിൽ ഒന്നാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ്. യുസ്‌വേന്ദ്ര ചാഹൽ ആറ് സ്ഥാനങ്ങൾ പിന്നിലേയ്ക്ക് പോയി 17-ാം റാങ്കിലേയ്ക്ക് വീണപ്പോൾ ഭുവനേശ്വർ കുമാർ 18-ാം റാങ്ക് നിലനിർത്തി.

ബാറ്റ്സ്മാന്മാരിൽ നേട്ടമുണ്ടാക്കിയത് ഇന്ത്യൻ ഓപ്പണർമാരായ ശിഖർ ധവാനും രോഹിത് ശർമ്മയുമാണ്. ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യയെ നയിച്ച രോഹിത് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേയ്ക്ക് എത്തി. ശിഖർ ധവാൻ ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനൊന്നാം സ്ഥാനത്തേയ്ക്ക് ഉയർന്നപ്പോൾ ന്യൂസിലൻഡ് പര്യടനം നഷ്ടമായ രാഹുൽ പത്താം സ്ഥാനത്തേയ്ക്ക് വീണു. ടെസ്റ്റ് – ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്‍ലി ടി20 റാങ്കിങ്ങിൽ 19-ാം സ്ഥാനത്താണ്.

ടീം റാങ്കിങ്ങിൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയത് നേപ്പാളാണ്. 17സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 14-ാം സ്ഥാനത്തേയ്ക്കാണ് നേപ്പാൾ ഉയർന്നത്. പാക്കിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ രണ്ടാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തുമാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Icc t20 rankings team batsmen bowlers kuldeep yadav

Next Story
ഐപിഎൽ 2019: രാജസ്ഥാൻ റോയൽസ് എത്തുക പുതിയ ജെഴ്സിയിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com