ന്യൂഡൽഹി: ഐസിസി ടി20 റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ മിന്നും പ്രകടനമാണ് ഇന്ത്യൻ താരങ്ങൾക്ക് നേട്ടമായത്. ഓപ്പണർ കെ.എൽ.രാഹുലും വിരാട് കോഹ്ലിയുമാണ് റാങ്കിങ്ങിൽ മുന്നിലേക്ക് കുതിച്ചത്. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി രാഹുൽ ആറാം സ്ഥാനത്തേക്ക് കുതിച്ചപ്പോൾ കോഹ്ലി അഞ്ചു സ്ഥാനം മെച്ചപ്പെടുത്തി ആദ്യ പത്തിലെത്തി. ഏകദിന – ടെസ്റ്റ് റാങ്കിങ്ങുകളിൽ ഒന്നാം സ്ഥാനത്താണെങ്കിലും ടി20യിൽ വളരെ പിന്നിലാണ് താരം. മാറ്റൊരു ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ ഒൻപതാം സ്ഥാനത്താണ്.
KL Rahul
Virat KohliAfter their performances against West Indies, the Indian duo have risen in the @MRFWorldwide ICC T20I Rankings for batting.
Updated rankings https://t.co/EdMBslOYFe pic.twitter.com/90fnJGtksp
— ICC (@ICC) December 12, 2019
വിൻഡീസിനെതിരായ മൂന്നാം ടി20യിൽ ഈ മൂന്ന് താരങ്ങളുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അതിവേഗം അർധസെഞ്ചുറി തികച്ച് മുന്നേറിയ രോഹിത്തും രാഹുലും കോഹ്ലിയും ഇന്ത്യയ്ക്ക് 240 റൺസെന്ന കൂറ്റൻ സ്കോറാണ് സമ്മാനിച്ചത്. രോഹിത് 34 പന്തിൽ 71 റൺസ് നേടിയപ്പോൾ 56 പന്തിൽ 91 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. 29 പന്തിൽ 70 റൺസാണ് കോഹ്ലി അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസ് ഇന്നിങ്സ് 173 റൺസിൽ അവസാനിക്കുകയും ചെയ്തു.
Also Read: പൊള്ളാർഡിനെ ‘പൊള്ളിച്ച്’ വിരാട് കോഹ്ലി; ഒരു ഓവറിൽ പറത്തിയത് മൂന്ന് സിക്സറുകൾ
പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കോഹ്ലിയായിരുന്നു. മൂന്ന് മത്സരങ്ങളിൽനിന്നായി 183 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്. രണ്ട് മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കോഹ്ലിയാണ് പരമ്പരയിലെ താരവും. രാഹുൽ മൂന്ന് ഇന്നിങ്സുകളിൽ നിന്നായി 164 റൺസും സ്വന്തമാക്കി.
Also Read: കൈവിട്ട കളി തിരികെപിടിച്ച പകരക്കാർ; കയ്യടി നേടി ജഡേജയും മനീഷ് പാണ്ഡെയും
അതേസമയം, ബോളർമാരുടെയും ഓൾറൗണ്ടർമാരുടെയും പട്ടികയിൽ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരം പോലുമില്ലെന്നതും എടുത്തു പറയണം.