ഐസിസി ടി20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി രാഹുലും കോഹ്‌ലിയും

ബാറ്റിങ്ങിൽ ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലും നായകൻ വിരാട് കോഹ്‌ലിയും ബാറ്റിങ് റാങ്കിങ്ങിൽ മുന്നിലെത്തി

ICC T20 Ranking, ഐസിസി ടി20 റാങ്കിങ്ങ്, India vs West Indies, IND vs WI, T20, match report, live score, cricket, virat kohli, kl rahul, rohit sharma, ഇന്ത്യ-വെസ്റ്റ് ഇൻഡീസ്, രോഹിത്, രാഹുൽ, ie malayalam, ഐഇ മലയാളം

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ വ്യക്തിഗത റെക്കോർഡിലും നേട്ടമുണ്ടാക്കി. ബാറ്റിങ്ങിൽ ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലും നായകൻ വിരാട് കോഹ്‌ലിയും ബാറ്റിങ് റാങ്കിങ്ങിൽ മുന്നിലെത്തി. രാഹുൽ മൂന്നാം സ്ഥാനത്തും കോഹ്‌ലി എട്ടാം സ്ഥാനത്തുമാണ്. അതേസമയം ഓൾറൗണ്ടർമാരുടെയും ബോളർമാരുടെയും പട്ടികയിൽ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരം പോലുമില്ല.

ബാറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് ഇംഗ്ലീഷ് താരം ഡേവിഡ് മാലൻ ആണ്. 915 പോയിന്റുകളുള്ള ഡേവിഡ് രണ്ടാം സ്ഥാനത്തുള്ള പാക് താരം ബാബർ അസമിനേക്കാൾ ബഹുദൂരം മുന്നിലാണ്. 871 പോയിന്റുകളാണ് പാക്കിസ്ഥാൻ നായകന്റെ അക്കൗണ്ടിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള രാഹുലിന് 816 പോയിന്റും എട്ടാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിക്ക് 697 പോയിന്റുമുണ്ട്.

ബോളിങ്ങിൽ അഫ്ഗാൻ താരം റഷിദ് ഖാൻ ആധിപത്യം തുടരുകയാണ്. 730 പോയിന്റുമായാണ് നിലവിൽ അഫ്ഗാന്റെ റഷിദ് മുന്നിൽ നിൽക്കുന്നത്. രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്റെ തന്നെ മുജീബ് ഉർ റഹ്മാനാണ്. മൂന്നാം സ്ഥാനത്ത് ഇംഗ്ലീഷ് താരം ആദിൽ റഷിദും നാലാം സ്ഥാനത്ത് ഓസ്ട്രേലിയൻ സ്‌പിന്നർ ആദം സാമ്പയും നിലയുറപ്പിച്ചു.

ഓൾറൗണ്ടർമാരിലും മുന്നിൽ ഒരു അഫ്ഗാൻ താരമാണ്, മുഹമ്മദ് നബി. 294 പോയിന്റുള്ള നബി ഒന്നാം സ്ഥാനത്ത് നിലനിർത്തിയപ്പോൾ രണ്ടം റാങ്കിങ്ങിൽ ബംഗ്ലാദേശിന്റെ ഷക്കിബ് അൽ ഹസനാണ്. ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെൽ മൂന്നാം സ്ഥാനത്തുമുണ്ട്. ടീമുകളിൽ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ മൂന്നമതാണ്. നിലവിൽ ഇന്ത്യ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തില്ല.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Icc t20 ranking kl rahul and virat kohli move forward

Next Story
പരമ്പര നേടിയെങ്കിലും ഇന്ത്യയ്ക്ക് പിഴ ചുമത്തി ഐസിസിIndia Australia T 20 Series, ഇന്ത്യ ഓസ്‌ട്രേലിയ ടി 20 പരമ്പര, India Australia T 20 Match Score, ഇന്ത്യ ഓസ്‌ട്രേലിയ ടി 20 മത്സരം സ്കോർ, Virat Kohli, വിരാട് കോഹ്‌ലി, Sanju Samson, സഞ്ജു സാംസൺ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com