ബാര്‍ബഡോസ്: വിന്‍ഡീസ് നായകന് ജെയ്സണ്‍ ഹോള്‍ഡര്‍ക്ക് സസ്പെന്ഷന്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലാണ് ഹോള്‍ഡറിന് വിലക്കേര്‍പ്പെടുത്തിയത്. രണ്ടാം ടെസ്റ്റിലെ സ്ലോ ഓവര്‍ നിരക്കാണ് സസ്പെന്ഷന് കാരണമായത്.
ഇംഗ്ലണ്ടിനെതിരായ ആന്റിഗ്വ ടെസ്റ്റില്‍ കളി തീരാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ തന്നെ വിന്‍ഡീസ് പത്ത് വിക്കറ്റിന് കളി ജയിച്ചിരുന്നു. ആദ്യ മത്സരത്തില്‍ 381 റണ്‍സിന് ജയിച്ചിരുന്ന വിന്‍ഡീസ് ഇതോടെ പരമ്പരയും സ്വന്തമാക്കി. എന്നാല്‍ കളിയില്‍ ഓവര്‍ നിരക്കില്‍ ഐസിസിയുടെ ചട്ടം ഹോള്‍ഡര്‍ ലംഘിച്ചെന്ന് കണ്ടെത്തിയാണ് നടപടി എടുത്തിരിക്കുന്നത്.
Jason Holder has been suspended for the St Lucia Test against England after a second over-rate offence in a 12-month period.
//t.co/C4N2ulgeXk pic.twitter.com/Rj6ai5NnWh
— ICC (@ICC) February 4, 2019
ഫെബ്രുവരി ഒമ്പതിന് സെന്റ് ലൂയിസയിലാണ് പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ആരംഭിക്കുക. ഈ മത്സരം ഹോള്‍ഡറിന് നഷ്ടമാകും. ഉപനായകന്‍ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റാകും വിന്‍ഡീസിനെ നയിക്കുക. നേരത്തെ 2017 ലും സമാനമായ രീതിയില്‍ ഹോള്‍ഡറിന് സസ്പെന്ഷന് ലഭിച്ചിരുന്നു.
നടപടിക്ക് പിന്നാലെ ഐസിസിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അഞ്ച് ദിവസവും കളിക്കാത്ത ടെസ്റ്റില്‍ ഇത്തരം നടപടികള്‍ എടുക്കരുതെന്ന് മുന്‍ താരങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഹോള്‍ഡര്‍ അപ്പീല്‍ നല്‍കണമെന്ന് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണ്‍ ആവശ്യപ്പെട്ടു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഹോള്‍ഡറാണ് പരമ്പരയിലെ ടോപ് സ്കോറര്‍. വിന്‍ഡീസിനായി ഏഴ് വിക്കറ്റും ഹോള്‍ഡര്‍ സ്വന്തമാക്കിയിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook