scorecardresearch
Latest News

അമ്പാട്ടി റായിഡുവിന് ഐസിസിയുടെ വിലക്ക്; രാജ്യാന്തര മത്സരത്തില്‍ പന്തെറിയാന്‍ പാടില്ല

റായിഡു 14 ദിവസത്തിനുള്ളില്‍ ടെസ്റ്റിന് ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ താരം ഇതിന് കൂട്ടാക്കിയില്ല.

അമ്പാട്ടി റായിഡുവിന് ഐസിസിയുടെ വിലക്ക്; രാജ്യാന്തര മത്സരത്തില്‍ പന്തെറിയാന്‍ പാടില്ല

മുംബൈ: ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിന് പന്തെറിയുന്നതില്‍ നിന്നും ഐസിസിയുടെ വിലക്ക്. റായിഡുവിന്റെ ബോളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന പരാതിയില്‍ ടെസ്റ്റ് വിസമ്മതിച്ചതിനാലാണ് റായിഡുവിനെ ഐസിസി വിലക്കിയിരിക്കുന്നത്. 14 ദിവസത്തിനുള്ളില്‍ ടെസ്റ്റിന് ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ റായിഡു ഇതിന് കൂട്ടാക്കിയില്ല. ഇതോടെയാണ് താരത്തെ രാജ്യാന്തര മത്സരങ്ങളില്‍ പന്തെറിയുന്നത് ഐസിസി വിലക്കിയത്.

ടെസ്റ്റ് കഴിയുന്നത് വരെയാണ് വിലക്ക്. ടെസ്റ്റില്‍ ബോളിങ് ആക്ഷന്‍ നിയമവിരുദ്ധമല്ലെന്ന് തെളിഞ്ഞാല്‍ റായിഡുവിന് വീണ്ടും പന്തെറിയാം. അല്ലെങ്കില്‍ ബോളിങ് ആക്ഷന്‍ മാറ്റേണ്ടി വരും. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ ഏകദിനത്തിലായിരുന്നു റായിഡുവിന്റെ സംശയാസ്പദമായ ബോളിങ്. മത്സരത്തില്‍ രണ്ട് ഓവര്‍ എറിഞ്ഞ റായിഡു 13 റണ്‍സ് വിട്ടു കൊടുത്തിരുന്നു.

അതേസമയം, താരത്തിന് ആഭ്യന്തര മത്സരങ്ങളില്‍ പന്തെറിയുന്നതില്‍ വിലക്കുണ്ടാകില്ല. ഏകദിന കരിയറില്‍ മൂന്ന് വിക്കറ്റുകളാണ് റായിഡു നേടിയിട്ടുള്ളത്. നിലവില്‍ ന്യൂസിലൻഡിനെതിരായ പരമ്പരയില്‍ കളിക്കുകയാണ് റായിഡു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Icc suspends ambati rayudu from bowling