ദുബായ് : ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മൽസരം നടന്ന പുണെയിലെ പിച്ചിന് നിലവാരം ഇല്ലായിരുന്നു എന്ന് ഐസിസി. നിലവാരമില്ലാത്ത പിച്ച് നിർമിച്ചതിൽ 14 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടു.മാച്ച് റഫറി ക്രിസ് ബോർഡാണ് പിച്ചിന്റെ നിലവാരം മോശമായിരുന്നു​ എന്ന് റിപ്പോർട്ട് നൽകിയത്

മൂന്ന് ദിവസം കൊണ്ട് അവസാനിച്ച മത്സരത്തില്‍ 333 റണ്‍സിനാണ് ഓസീസ് ജയിച്ചത്. രണ്ട് ഇന്നിംഗ്സുകളിലും കൂടി ഇന്ത്യ 212 റണ്‍സ് മാത്രമാണ് നേടിയത്. രണ്ടാം ഇന്നിംഗ്സിലെ ഇന്ത്യയുടെ 10 വിക്കറ്റുകളും സ്വന്തമാക്കി ഓസീസ് സ്പിന്നര്‍മാര്‍ ഇന്ത്യയെ നാണം കെടുത്തിയപ്പോള്‍ ഇന്ത്യയുടെ അശ്വിനും ജഡേജയ്ക്കും ആ മികവ് ആവര്‍ത്തിക്കാനുമായില്ല.

പിച്ചൊരുക്കിയത് ബിസിസിഐയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് ക്യുറേറ്റര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിച്ച് നിര്‍മിക്കുമ്പോള്‍ തന്നെ വരണ്ട പിച്ച് ഒരുക്കുന്നതിലെ അപകടത്തെ കുറിച്ച് താന്‍ ബിസിസിഐയെ അപകട ഭീഷണി അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. പിച്ചിനെതിരെ ഓസ്ട്രേലിയൻ താരങ്ങളുള്‍പ്പെടെ നേരത്തെ രംഗത്തെത്തിയിരുന്നു.ആദ്യ ദിവസത്തെ പിച്ച് കാണുമ്പോള്‍ എട്ടാം ദിവസത്തെ പിച്ച് പോലെ തോന്നുന്നുവെന്നായിരുന്നു ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ പരാമര്‍ശം.

ആദ്യമൽസരം തന്നെ രണ്ടര ദിവസംകൊണ്ടു 333 റൺസിന് അടിയറവച്ച ഇന്ത്യൻ പ്രകടനം സമീപകാലത്തെ ഏറ്റവും ദയനീയമായ പ്രകടനം ആയിരുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ