Latest News

ഐസിസി ടി20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനം നിലനിർത്തി ഇന്ത്യ; ഏകദിന റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക്

ഏകദിന റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ന്യൂസിലാൻഡും രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയുമാണ്

team india,ഇന്ത്യ. india icc, india icc rankings,ഐസിസി റാങ്കിങ്, india t20is, india odis, india t20i ranking, india odi ranking,ഏകദിന റാങ്കിങ്, icc rankings, icc t20, icc odi, icc, cricket news, ie malayalam

ഐസിസി ടി20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനം നിലനിർത്തി ഇന്ത്യ. തിങ്കളാഴ്ച ഐസിസി പുത്തുവിട്ട ഏറ്റവും പുതിയ വാർഷിക റാങ്കിങിലാണ് ഇന്ത്യ രണ്ടാം സ്ഥാനം നിലനിർത്തിയത്. എന്നാൽ ഏകദിന റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു.

ടി20 റാങ്കിങ്ങിൽ ഒന്നാമതുള്ള ഇംഗ്ലണ്ടിനെക്കാൾ അഞ്ച് പോയിന്റ് മാത്രം പിന്നിലാണ് ഇന്ത്യ. 277 പോയിന്റാണ് ഇംഗ്ലണ്ടിന്. ഈ കാലയളവിൽ ഇംഗ്ലണ്ട് പാക്കിസ്ഥാന് എതിരെ ഒരു പരമ്പര 1-1 സമനില പിടിക്കുകയും, ഓസ്‌ട്രേലിയയെ 2-1നും ദക്ഷിണാഫ്രിക്കയെ 3-0ത്തിന് പരാജയപ്പെടുത്തുകയും ഇന്ത്യയോട് 2-3 ന് തോൽക്കുകയും ചെയ്തിരുന്നു.

ന്യൂസിലാൻഡാണ് ടി20 യിൽ മൂന്നാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് നിന്നാണ് ന്യൂസിലാൻഡ് പുതിയ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. വെസ്റ്റ് ഇൻഡീസ്, പാക്കിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകൾക്ക് എതിരെ നേടിയ പാരമ്പരകളാണ് ന്യൂസിലാൻഡിനെ അഞ്ചിൽ നിന്ന് മുന്നിലേക്ക് എത്തിച്ചത്. എന്നാൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസ്‌ട്രേലിയ അഞ്ചാം സ്ഥാനത്തേക്ക് തഴയപ്പെട്ടു.

പുതിയ റാങ്കിങ്ങിൽ ശ്രീലങ്കയും ബംഗ്ലദേശും സ്ഥാനം മെച്ചപ്പെടുത്തി. ഓരോ സ്ഥാനം മെച്ചപ്പെടുത്തി ഇരുവരും യഥാക്രമേണ എട്ടാമതും ഒമ്പതാമതും എത്തിയപ്പോൾ വെസ്റ്റ് ഇൻഡീസ് പത്താം സ്ഥാനത്തേക്ക് തഴയപ്പെട്ടു.

Read Also: കോവിഡ് പ്രോട്ടോക്കോളുകള്‍ ഉണ്ടായിട്ടും താരങ്ങള്‍ക്ക് കോവിഡ്; ഐപിഎല്‍ മത്സരങ്ങള്‍ പുനക്രമീകരിക്കാന്‍ ബിസിസിഐ

ഏകദിന റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ന്യൂസിലാൻഡും രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയുമാണ്. ബംഗ്ലാദേശിനെതിരെ കഴിഞ്ഞ വർഷം നേടിയ 3-0ത്തിന്റെ പരമ്പര ജയമാണ് ന്യൂസിലാൻഡിന്റെ സ്ഥാനം മെച്ചപ്പെടുത്തിയത്. 121 പോയിന്റാണ് ന്യൂസിലൻഡിന് ഉള്ളത്. 118 പോയിന്റുമായി ഓസ്‌ട്രേലിയ രണ്ടാമതും, 115 വീതം പോയിന്റുകളുമായി ഇന്ത്യയും ഇംഗ്ലണ്ടും മൂന്നാമതുമാണ്. ഇന്ത്യ, ഓസ്ട്രേലിയ, അയർലണ്ട് എന്നിവർക്ക് എതിരെ വഴങ്ങിയ തോൽവികളാണ് ഇംഗ്ലണ്ടിന്റെ റാങ്കിങ്ങിനെ ബാധിച്ചത്.

റാങ്കിങ്ങിൽ വെസ്റ്റ് ഇൻഡീസിനെ കടന്ന് ശ്രീലങ്ക ഒമ്പതാം സ്ഥാനത്ത് എത്തിയപ്പോൾ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുടെ റാങ്കിങ്ങിൽ രണ്ട് ഫോർമാറ്റുകളിലും മാറ്റം വന്നിട്ടില്ല. ഏകദിനത്തിൽ അഫ്ഗാനിസ്ഥാൻ പത്താമതും ടി20യിൽ ഏഴാമതുമാണ്. പാക്കിസ്ഥാൻ ഏകദിനത്തിൽ ആറാമതും ടി20യിൽ നാലാമതുമാണ്. അതേസമയം ദക്ഷിണാഫ്രിക്ക ഏകദിനത്തിൽ അഞ്ചാം സ്ഥാനത്തും ടി20യിൽ ആറാം സ്ഥാനത്തുമാണ്.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പാക്കിസ്ഥാൻ – സിംബാവെ ടെസ്റ്റ് ടെസ്റ്റ് പരമ്പരക്ക് ശേഷം ടെസ്റ്റിലെ വാർഷിക റാങ്കിങ് ഐസിസി പുറത്തുവിടും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Icc rankings india t20i second odi third annual update

Next Story
കൊൽക്കത്തയ്ക്ക് പുറമെ ചെന്നൈ ടീമിലും കോവിഡ് ഭീഷണി; പരിശീലനം ഒഴിവാക്കി
The moderation of comments is automated and not cleared manually by malayalam.indianexpress.com