Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

ഏകദിന റാങ്കിങ്ങിൽ കോഹ്‌ലിയെ കടന്ന് ബാബർ അസം ഒന്നാമത്; മാറ്റം മൂന്ന് വർഷത്തിന് ശേഷം

2017 ആഗസ്റ്റ് മുതൽ 2021 ഏപ്രിൽ വരെ 1,258 ദിവസം ഒന്നാം സ്ഥാനത്ത് തുടർന്ന കോഹ്‍ലിയെയാണ് ബാബർ അസം മറികടന്നത്

ICC ODI Rankings, Babar Azam beats Virat Kohli, Babar Azam no 1 ODI batsman, Babar Azam va Virat Kohli in rankings, Virat Kohli slides to number 2, Babar Azam dethrones Kohli, indian batsman rankings, cricket records, cricket rankinf=gs, rohit sharma, ie malayalam

പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഐസിസിയുടെ ഏകദിന റാങ്കിങ്ങിൽ ഒന്നാമത്. 865 പോയിന്റുകളുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ മറികടന്നാണ് ബാബർ ഒന്നാം സ്ഥാനത്തെത്തിയത്. എട്ട് പോയിന്റുകളുടെ വ്യത്യാസമാണ് രണ്ട് ക്യാപ്റ്റന്മാരും തമ്മിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള കോഹ്‌ലിക്ക് 857 പോയിന്റാണ്. മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ ഓപ്പണിങ് ബാറ്സ്മാനും വൈസ് ക്യാപ്റ്റനുമായ രോഹിത് ശർമയാണ്. രോഹിതിന് 825 പോയിന്റുകളാണ് ഉള്ളത്.

2017 ആഗസ്റ്റ് മുതൽ 2021 ഏപ്രിൽ വരെ 1,258 ദിവസം ഒന്നാം സ്ഥാനത്ത് തുടർന്ന കോഹ്‍ലിയെയാണ് ബാബർ അസം മറികടന്നത്. 2010, 2012 അണ്ടർ 19 വേൾഡ് കപ്പുകളിൽ പാക്കിസ്ഥാനുവേണ്ടി തിളങ്ങിയ ബാബർ അസം 2015 ൽ പാക്കിസ്ഥാനു വേണ്ടി ഏകദിനത്തിൽ അരങ്ങേറി. പിന്നീട് പാക്കിസ്ഥാൻ ടീമിന്റെ നെടുംതൂണായി മാറിയ അസം അവസാനം നടന്ന ദക്ഷിണാഫ്രിക്കൻ ഏകദിനത്തിൽ ഒരു സെഞ്ചുറി ഉൾപ്പടെ നേടി തിളങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ആ പ്രകടനമാണ് ഇപ്പോൾ ബാബറിനെ ഒന്നാം സ്ഥാനത്തിലേക്ക് എത്തിച്ചത്.

കോഹ്‌ലിയുടെ 1258 ദിവസം നീണ്ട മേധാവിത്വം അവസാനിപ്പിച്ച് ഒന്നമതായ ബാബർ അസം ഏകദിനന റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന നാലാമത് പാക്കിസ്ഥാൻ ബാറ്റ്‌സ്മാനാണ്. ഇതിനു മുൻപ് പാക്കിസ്ഥാൻ ബാറ്റ്‌സ്മാന്മാരായ സഹീർ അബ്ബാസ് (1983-84) ജാവേദ് മിയാന്ദാദ് (1988-89) മുഹമ്മദ് യുസുഫ് (2003) എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ടെസ്റ്റിൽ ആറാം സ്ഥാനത്തും ടി20യിൽ മൂന്നാം സ്ഥാനത്തുമാണ് ബാബർ ഇപ്പോൾ. നേരത്തെ ടി20യിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഈ കാലഘട്ടത്തിൽ ആരാധക ശ്രദ്ധ നേടിയിട്ടുള്ള മറ്റൊരു പാക്കിസ്ഥാൻ ബാറ്റ്‌സ്മാനായ ഫഖർ സമാൻ പുതിയ ഏകദിന റാങ്കിങ്ങിൽ ഏഴാം സ്ഥാനത്താണ്. ഒരു മത്സരത്തിൽ 193 ഉൾപ്പടെ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നേടിയ 302 റൺസാണ് ഫഖർ സമാനെ ഏഴാം സ്ഥനത്തേക്ക് എത്തിച്ചത്.

ഇന്ത്യൻ നിരയിൽ നിന്ന് കോഹ്‌ലിയും രോഹിതും മാത്രമാണ് ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ളത്. 825 പോയിന്റുമായി ന്യൂസിലൻഡ് താരം റോസ് ടെയ്‌ലറിന് മുകളിലാണ് രോഹിത് ശർമ്മ.

ബോളർമാരിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യൻ ഫാസ്റ്റ് ബോളർ ജസ്പ്രീത് ബുംറയാണ് ആദ്യ സ്ഥാനങ്ങളിലുള്ള ഏക ഇന്ത്യൻ താരം. ന്യൂസീലൻഡ് പേസർ ട്രെന്റ് ബോൾട്ട് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാൻ സ്പിന്നർ മുജീബ് റഹ്‍മാനും മൂന്നാം സ്ഥാനത്ത് കിവി പേസർ മാറ്റ് ഹെൻറിയുമാണ്. ഓൾറൗണ്ടർ റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തുള്ള രവിചന്ദ്രൻ അശ്വിനാണ് പട്ടികയിലെ ഏക ഇന്ത്യൻ താരം. ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസ്സൻ ഒന്നാം സ്ഥാനത്തും. ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് രണ്ടാം സ്ഥാനത്തും അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബി മൂന്നാം സ്ഥാനത്തും തുടരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Icc odi rankings babar aazam surpasses virat kohli to become no 1 odi batsman

Next Story
IPL 2021-RCB vs SRH: അവസാന ഓവറുകളിൽ എറിഞ്ഞൊതുക്കി; ഹൈദരാബാദിനെ തോൽപിച്ച് ബാംഗ്ലൂർIPL 2021, ഐപിഎല്‍ 2021, RCB vs SRH, RCB vs SRH Live updates, RCB vs SRH Live score, RCB vs SRH Match highlights, RCB vs SRH Head to head, Royal Challengers Bangalore, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, Sunrisers Hyderabad, സണ്‍റൈസേഴ്സ് ഹൈദരബാദ്, Cricket News, ക്രിക്കറ്റ് വാര്‍ത്തകള്‍, IPL News, ഐപിഎല്‍ വാര്‍ത്തകള്‍, IPL Points table, sports news, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com