കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ലോകം വീണ്ടും സജീവമാവുകയാണ്. സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇന്ത്യ ഇതുവരെ രാജ്യാന്തര മത്സരങ്ങളിലേക്ക് കടന്നട്ടില്ലെങ്കിലും ഓസ്ട്രേലിയയും ഇംഗ്ലണ്ടും പാക്കിസ്ഥാനുമടക്കമുള്ള ടീമുകൾ നേർക്കുനേരെത്തി. എന്നാൽ ഈ മത്സരങ്ങൾക്കെല്ലാം ശേഷവും ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ആധിപത്യത്തിന് ഒരു ഇളക്കവും സംഭവിച്ചില്ല. ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ മുന്നിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ഉപനായകൻ രോഹിത് ശർമയും തന്നെയാണ് മുന്നിൽ

ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്ക് പട്ടികയിലും ഇന്ത്യൻ താരങ്ങൾ ആദ്യ സ്ഥാനങ്ങളിൽ തുടരുകയായിരുന്നു. 871 പോയിന്റുമായി വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ രോഹിത് ശർമയുടെ അക്കൗണ്ടിൽ 855 പോയിന്റാണുള്ളത്. പാക്കിസ്ഥാൻ താരം ബാബർ അസമാണ് മൂന്നാം സ്ഥാനത്ത്. റാങ്കിങ്ങിൽ ഇത്തവണ നേട്ടമുണ്ടാക്കിയത് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണും ഇംഗ്ലീഷ് താരം ജോണി ബെയർസ്റ്റോയുമാണ്. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി വില്യംസൺ ആറാം സ്ഥാനത്തും മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബെയർസ്റ്റോ ആദ്യ പത്തിലും ഇടം പിടിച്ചു.

Also Read: ‘മര്യാദയ്‌ക്ക് ക്രീസിൽ നിന്നോ’; സ്റ്റാർക്കിന്റെ താക്കീത്, മാന്യനെന്ന് കായികലോകം (വീഡിയോ)

ബോളർമാരിൽ ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ട് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ താരം ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനത്തും അഫ്ഗാന്റെ മുജീബ് ഉർ റഹ്മാൻ മൂന്നാം സ്ഥാനത്തുമാണ്. ബോൾട്ടിന് 722 പോയിന്റും ബുംറയ്ക്ക് മുജീബിനും യഥാക്രമം 719ഉം 701ഉം പോയിന്റാണുള്ളത്. ബോളർമാരിൽ നേട്ടമുണ്ടാക്കിയത് ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചറാണ്. 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ആർച്ചർ ആദ്യ പത്തിൽ തന്റെ പേരും എഴുതിചേർത്തു.

Also Read: സച്ചിനെ മുൻപെങ്ങും ഇതുപോലെ കണ്ടിട്ടില്ല; ചെന്നൈയോട് തോറ്റ നിരാശയിൽ ബാറ്റ് ആഞ്ഞടിച്ച്; ആരാധകർ മറക്കാത്ത മത്സരം

ഓൾറൗണ്ടർമാരിൽ അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബിയാണ് ഒന്നാമത്. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സ് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തിയതാണ് പ്രധാന മാറ്റം. അതേസമയം ബെൻ സ്റ്റോക്സ് രണ്ട് സ്ഥാനം താഴേക്ക് പോയി. രവീന്ദ്ര ജഡേജയാണ് ഓൾറൗണ്ടർമാരുടെ ആദ്യ പത്തിലെ ഏക ഇന്ത്യൻ താരം. എട്ടാം സ്ഥാനത്താണ് ജഡേജ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook