ഐസിസിയുടെ ബാറ്റ്‌സ്മാന്‍മാരുടെ ഏകദിന റാങ്കിങ് പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ തിരിച്ചുപിടിച്ചു. അതേസമയം, ബൗളര്‍മാരുടെ പട്ടികയില്‍ പേസര്‍ ജസ്പ്രീത് ബുംമ്ര രരണ്ടാം സ്ഥാനത്തുണ്ട്.

ഒന്നാം സ്ഥാനത്തുള്ള കോഹ്ലിക്ക് 871 പോയിന്റുകള്‍ ഉണ്ട്. രോഹിതിന് 855 പോയിന്റുകളും. മൂന്നാം സ്ഥാനത്ത് 829 പോയിന്റുകളുമായി പാകിസ്താന്റെ ബാബര്‍ അസമാണുള്ളത്. അതേസമയം, ബൗളര്‍മാരെ പട്ടികയിലെ ബുംമ്രയ്ക്ക് 719 പോയിന്റുകള്‍ ഉണ്ട്. ഒന്നാം സ്ഥാനത്ത് ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബൗള്‍ട്ടാണ്.

Read Also: ധോണി അവരേക്കാൾ മുന്നിൽ, ഇന്ത്യൻ ക്രിക്കറ്റിൽ കുറേ കാലം ആ സ്വാധീനമുണ്ടാവും: ഗിൽക്രിസ്റ്റ്

ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ 113 റണ്‍സ് നേടിയ അയര്‍ലന്‍ഡിന്റെ ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍നി നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 42-ാമത് എത്തി. ഐറിഷ് വൈസ് ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങ് നേടിയ 142 റണ്‍സ് അദ്ദേഹത്തെ ഒരു സ്ഥാനം മെച്ചപ്പെടുത്തി 26-ാമതേക്ക് കയറാന്‍ സഹായിച്ചു.

തുടക്കക്കാരനായ കര്‍ട്ടിസ് കാംഫറിന്റെ മികച്ച ആദ്യ പരമ്പര അദ്ദേഹത്തെ 191-ാം റാങ്കില്‍ എത്തിച്ചു. അദ്ദേഹം ബാറ്റ് ചെയ്തപ്പോഴെല്ലാം അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിരുന്നു. കൂടാതെ, അയര്‍ലന്‍ഡിന്റെ ഫാസ്റ്റ് ബൗളറായ ക്രെയ്ഗ് യങിന്റെ ആറ് വിക്കറ്റ് നേട്ടം അദ്ദേഹത്തെ 40 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച സ്ഥാനമായ 89-ാമത് എത്തിച്ചു.

Read in English: Virat Kohli retains pole position in ICC ODI rankings

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook