scorecardresearch

Latest News

ടി20 പട്ടികയ്ക്ക് പിറകെ ഏകദിന ടീം ഓഫ് ദ ഇയറിലും ഇടം പിടിക്കാതെ ഇന്ത്യൻ താരങ്ങൾ

അയർലണ്ടിൽ നിന്നുള്ള രണ്ട് കളിക്കാർ അടക്കമുള്ള പട്ടികയിലാണ് ഒരു ഇന്ത്യൻ കളിക്കാരനും ഇടം നേടാതിരുന്നത്

Indian Cricket Team, T20 World Cup
Photo: Indian Cricket Team

യുഎഇയിലെ ടി20 ലോകകപ്പിലെ മോശം പ്രകടനം കാരണം ഐസിസിയുടെ പുരുഷന്മാരുടെ ‘ടി 20 ടീം ഓഫ് ദ ഇയർ’ പട്ടികയിൽ ഇന്ത്യൻ താരങ്ങളൊന്നും ഇടം പിടിക്കാത്തതിന് പിറകെ ഐസിസിയുടെ ‘ഒഡിഐ ടീം ഓഫ് ദ ഇയർ’ പട്ടികയിലും ഇടം നേടാനാവാതെ ഇന്ത്യൻ താരങ്ങൾ.

അയർലണ്ടിൽ നിന്നുള്ള രണ്ട് കളിക്കാർ അടക്കമുള്ള പട്ടികയിലാണ് ഒരു ഇന്ത്യൻ കളിക്കാരനും ഇടം നേടാതിരുന്നത്. ടീമിൽ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ് കളിക്കാരും ഇല്ല.

പാക്കിസ്ഥാന്റെ ബാബർ അസം ക്യാപ്റ്റനായ ടീമിൽ ഫഖർ സമാനുൾപ്പെടെ രണ്ട് പാക്കിസ്ഥാനികളുണ്ട്.

ദക്ഷിണാഫ്രിക്കൻ താരങ്ങളായ ജാനിമാൻ മലൻ, റാസി വാൻ ഡെർ ഡസ്സെൻ, ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അൽ ഹസൻ, മുസ്തഫിസുർ റഹ്മാൻ, മുഷ്ഫിഖുർ റഹിം, ശ്രീലങ്കൻ താരങ്ങളായ വനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര, ഐറിഷ് താരങ്ങളായ പോൾ സ്റ്റെർലിംഗ്, സിമി സിംഗ് എന്നിവരാണ് ബാക്കിയുള്ളവർ.

2021-ൽ ഇന്ത്യ ആറ് ഏകദിനങ്ങൾ കളിച്ചു, രണ്ടെണ്ണത്തിൽ തോറ്റപ്പോൾ നാലെണ്ണം ജയിച്ചു.

ഇന്ത്യ കളിച്ച രണ്ട് 50 ഓവർ പരമ്പരകൾ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു. അത് ഇന്ത്യ 2-1 ന് വിജയിച്ചു. മറ്റൊന്ന് ശ്രീലങ്കയ്‌ക്കെതിരെ ദ്വീപ് രാഷ്ട്രത്തിൽ നടന്ന എവേ പോരാട്ടമായിരുന്നു. അത് സമാനമായ മാർജിനിൽ വിജയിക്കുകയും ചെയ്തു.

2021ൽ കളിച്ച രണ്ട് പരമ്പരകളും ജയിച്ചതിനാൽ മോശം പ്രകടനത്തേക്കാൾ മത്സരങ്ങളുടെ അഭാവമാണ് ഇലവനിൽ ഒരു ഇന്ത്യൻ കളിക്കാരനെ തിരഞ്ഞെടുക്കാത്തതിലുള്ള പ്രശ്നം.

2021ലെ എല്ലാ ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരം ആറ് കളികളിൽ നിന്ന് 297 റൺസ് നേടിയ മുതിർന്ന ഓപ്പണർ ശിഖർ ധവാനാണ്.

വിരാട് കോഹ്‌ലി, കെ എൽ രാഹുൽ, രോഹിത് ശർമ്മ എന്നിവരെപ്പോലുള്ളവർ 2021-ൽ മൂന്ന് ഏകദിനങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. കൂടാതെ ആറ് മത്സരങ്ങളും കളിച്ചിട്ടില്ലാത്ത പ്രധാന ബൗളർമാരുടെ അവസ്ഥയും സമാനമാണ്.

ആ ആറ് കളികളിൽ അഞ്ചിലും ബുവനേശ്വർ കുമാർ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വിക്കറ്റുകളുടെ എണ്ണം രണ്ടക്കം തികച്ചില്ല. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റാണ് ബുവി നേടിയത്.

ഈ വർഷത്തെ ടീമിൽ ഇടം നേടുന്നതിന്, ഇന്ത്യക്കാർക്ക് പോയിന്റുകൾ നേടാൻ മതിയായ പ്രകടനങ്ങൾ ലഭിച്ചില്ല.

ഉദാഹരണത്തിന്, അയർലണ്ടിന്റെ സ്റ്റിർലിംഗിന് 2021 ൽ 14 ഏകദിനങ്ങളിൽ നിന്ന് 79.66 ശരാശരിയിൽ 705 റൺസ് ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന് ഇടം നൽകി.

ദക്ഷിണാഫ്രിക്കൻ ഓപ്പണർ ജാനിമാൻ മലൻ എട്ട് കളികളിൽ നിന്ന് 85 ശരാശരിയിൽ 509 റൺസ് നേടിയിട്ടുണ്ട്.

11 കളിക്കാരിൽ ഏറ്റവും കുറവ് കളിച്ചിട്ടുള്ള ബാബർ ആറ് കളികളിൽ നിന്ന് രണ്ട് സെഞ്ച്വറികളോടെ 405 റൺസ് നേടിയപ്പോൾ സമാൻ ഈ വർഷം 369 റൺസ് നേടിയിട്ടുണ്ട്.

മധ്യനിരയിൽ, റാസി വാൻ ഡെർ ഡസ്സൻ 2021-ൽ എട്ട് കളികളിൽ നിന്ന് 342 റൺസുമായി 57 ശരാശരിയുമായി ഇടം നേടി. ഷാക്കിബ് 277 റൺസും 17 വിക്കറ്റും നേടി ഓൾറൗണ്ടറായി മികച്ചുനിന്നു. സ്റ്റംപിങ്ങുകളും ക്യാച്ചുകളും സഹിതം മുഷ്ഫിഖുർ റഹീമിന് 400-ലധികം സ്‌കോർ ഉണ്ട്. വനിന്ദു ഹസരംഗ 356 റൺസും 12 വിക്കറ്റും നേടി.

രണ്ട് പേസർമാരായ മുസ്തഫ്‌സുർ റഹ്‌മാനും ദുഷ്മന്ത ചമീരയും യഥാക്രമം 18, 20 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഓഫ് സ്പിന്നർ സിമിക്ക് 19 വിക്കറ്റുകൾ ലഭിച്ചു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Icc odi mens team of the year after t20s no indians in this one too icc odi mens team of the year after t20s no indians in this one too