ഐസിസി റാങ്കിങ്: ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്തെത്തി രോഹിത്; അക്ഷർ പട്ടേലിനും അശ്വിനും നേട്ടം

പുരുഷ ടെസ്റ്റ് ബാറ്റ്സ്മാൻ മാരുടെ റാങ്കിങ്ങിൽ സഹതാരം ചേതേശ്വർ പൂജാരയെക്കാൾ രോഹിത് മുന്നിലെത്തിയിരിക്കുകയാണ്

Rohit Sharma, ICC Men's Test rankings, ICC Test rankings latest, Rohit Sharma test rankings, latest icc test rankings, sports news, രോഹിത് ശർമ, ഐസിസി ടെസ്റ്റ് റാങ്കിംഗ്, ഐസിസി റാങ്കിംഗ്, രോഹിത് ശർമ ടെസ്റ്റ് റാങ്കിംഗ്, സ്പോർട്സ് വാർത്ത, ie malayalam

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ മികച്ച പ്രകടനത്തിന് ശേഷം രോഹിത് ശർമയ്ക്ക് ഐസിസി ടെസ്റ്റ് റാങ്കിംഗിൽ മുന്നേറ്റം. ആറ് സ്ഥാനങ്ങൾ മുന്നേറിയ രോഹിത് റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു.

അഹമ്മദാബാദിൽ നടന്ന ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 66 റൺസെടുത്ത് ടോപ് സ്കോററായ രോഹിത് രണ്ടാം വിക്കറ്റിൽ 25 റൺസുമായി പുറത്താകാതെ നിന്നു. പുരുഷ ടെസ്റ്റ് ബാറ്റ്സ്മാൻ മാരുടെ റാങ്കിങ്ങിൽ സഹതാരം ചേതേശ്വർ പൂജാരയെക്കാൾ രോഹിത് മുന്നിലെത്തിയിരിക്കുകയാണ്. 742 ആണ് രോഹിതിന്റെ പോയിന്റ്. ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിങ്ങിലാണ് രോഹിത് ഇപ്പോൾ എത്തിയത്. 2019 ഒക്ടോബറിൽ പത്താം സ്ഥാനത്തെത്തിയ 722 റൺസെന്ന മുൻപത്തെ ഏറ്റവും മികച്ച പോയിന്റിനേക്കാൾ 20 പോയിന്റ് കൂടുതലാണ് ഇത്.

മാച്ച് വിന്നിംഗ് പ്രകടനത്തിന് ശേഷം പ്ലെയർ ഓഫ് ദ മാച്ച് ആയ അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ എന്നിവരും റാങ്കിങ്ങിൽ മുന്നേറി. ഇടംകൈയൻ സ്പിന്നർ പട്ടേലിന് 11 വിക്കറ്റ് നേട്ടത്തോടെ 30 പോയിന്റ് ഉയർന്ന് 38ാം സ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞു. ഓഫ് സ്പിന്നർ അശ്വിന്റെ ഏഴ് വിക്കറ്റ് നേട്ടത്തോടെ അദ്ദേഹം നാല് സ്ഥാനങ്ങൾ മുന്നേറി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

Read More: ‘ഈ ടീം തൊണ്ണൂറുകളിലെ ഓസ്ട്രേലിയയെ ഓർമിപ്പിക്കുന്നു’

“ഇംഗ്ലണ്ട് സ്പിന്നർ ജാക്ക് ലീച്ച് ആദ്യമായി ആദ്യ 30 സ്ഥാനങ്ങളിൽ പ്രവേശിച്ചു. നാല് വിക്കറ്റുകൾ വീഴ്ത്തി മൂന്ന് സ്ഥാനങ്ങൾ മുന്നേറിയ അദ്ദേഹം28 ആം സ്ഥാനത്തേക്ക് എത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Icc mens test rankings rohit sharma attains career best axar patel moves

Next Story
എറിഞ്ഞിട്ട് ശ്രീശാന്ത്, അടിച്ചൊതുക്കി ഉത്തപ്പ; ബിഹാറിനെ മുട്ടുകുത്തിച്ച് കേരളംVijay Hazare trophy, Cricket, Kerala vs Bihar, Match Result, Sreesanth, Robin Uthappa, ശ്രീശാന്ത്, റോബിൻ ഉത്തപ്പ, വിജയ് ഹസാരെ ട്രോഫി, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com