scorecardresearch

നാട്ടുമ്പുറത്തെ ക്രിക്കറ്റ്; 'ഔട്ട് തര്‍ക്കത്തില്‍' അംപയറായി ഐസിസി

ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും നാട്ടുമ്പുറത്തെ ക്രിക്കറ്റ് കളിയില്‍ ഐസിസി അംപയറാകുന്നത്

ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും നാട്ടുമ്പുറത്തെ ക്രിക്കറ്റ് കളിയില്‍ ഐസിസി അംപയറാകുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
നാട്ടുമ്പുറത്തെ ക്രിക്കറ്റ്; 'ഔട്ട് തര്‍ക്കത്തില്‍' അംപയറായി ഐസിസി

കൂട്ടുകാരാടൊത്ത് നാട്ടുമ്പുറങ്ങളില്‍ ക്രിക്കറ്റ് കളിച്ചവരാണ് നമ്മള്‍. അന്താരാഷ്ട്ര മത്സരങ്ങളില്‍ വിദഗ്ദരായ അംപയര്‍മാര്‍ കളിയിലെ വിധി പറയുമ്പോള്‍ നമ്മുടെ നാട്ടില്‍ കൂട്ടുകാരോ കളിക്ക് പുറത്തിരിക്കുന്ന മുതിര്‍ന്നവരോ ആണ് അംപയറായി നില്‍ക്കുക. എന്നാല്‍ ഇവിടെ ഒരു നാട്ടുമ്പുറത്തെ ക്രിക്കറ്റ് മത്സരത്തിന് അംപയറായത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലാണ് (ഐസിസി). സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയ ഒരു വീഡിയോയ്ക്കാണ് ഐസിസി വിധി പറഞ്ഞത്.

Advertisment

പന്ത് അടിച്ചകറ്റാന്‍ ശ്രമിക്കുന്ന ബാറ്റ്സ്മാനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. എന്നാല്‍ കാറ്റിന്റെ ശക്തി കൊണ്ടും ഗൗണ്ടിന്രെ പ്രത്യേകത കൊണ്ടും പന്ത് തിരിച്ച് വന്ന് ബാറ്റ്സ്മാന്റെ കാലിനെ കബളിപ്പിച്ച് സ്റ്റംപില്‍ കൊണ്ടു. ഇത് ഔട്ട് അല്ലെന്ന് ബാറ്റ്സ്മാന്‍ വാദിക്കുമ്പോള്‍ ഔട്ടാണെന്ന് എതിര്‍ടീമും വാദിക്കുന്നുണ്ട്. മടിച്ചു മടിച്ചാണെങ്കിലും ബാറ്റ്സ്മാന്‍ പുറത്തേക്ക് പോവുകയും ചെയ്തു. ഈ തര്‍ക്കമാണ് ഹംസ എന്നയാള്‍ തങ്ങള്‍ക്ക് അയച്ചതെന്ന് ഐസിസി ട്വീറ്റില്‍ പറയുന്നു. കൂടാതെ ഐസിസി വിധി പറയുകയും ചെയ്തു.

'ഹംസ എന്നയാളാണ് ഇന്ന് രാവിലെ ഈ വീഡിയോ അയച്ച് ഒരു തീരുമാനം ഉണ്ടാക്കണമെന്ന് പറഞ്ഞത്. നിര്‍ഭാഗ്യവശാല്‍, 32.1 ചട്ടപ്രകാരം നിര്‍ഭാഗ്യനായ ആ ബാറ്റ്സ്മാന്‍ ഔട്ട് ആണ്', ഇതായിരുന്നു ഐസിസി കുറിച്ചത്. ഐസിസിയുടെ 32.1 ചട്ടപ്രകാരം 'ബൗളര്‍ എറിഞ്ഞ നോബോള്‍ അല്ലാത്ത പന്ത്, ബാറ്റ്സ്മാന്റെ ബാറ്റിലോ, അയാളുടെ ദേഹത്തോ തൊട്ടതിന് ശേഷവും സ്റ്റംപില്‍ കൊണ്ടാല്‍ അത് ബൗള്‍ഡ് ആയി കണക്കാക്കും'. എവിടെ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല.

Advertisment
Cricket Viral Video Icc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: