ICC World Cup 2019 Final: ലോര്‍ഡ്‌സ്: ന്യൂസിലന്‍ഡിന്റെ വെല്ലുവിളി മറികടന്ന് ഇംഗ്ലണ്ടിന് ലോകകപ്പ് വിജയം. ഏകപക്ഷീയമായ മത്സരമായിരുന്നു പലരും ഫൈനലില്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ പോരാട്ട വീര്യം കൊണ്ട് ന്യൂസിലന്‍ഡ് ഫൈനലിനെ ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരമാക്കി മാറ്റി. വിജയയിയെ കണ്ടെത്താന്‍ സൂപ്പര്‍ ഓവറിനും കഴിയാതെ വന്ന മത്സരത്തില്‍ ബൗണ്ടറികളുടെ എണ്ണത്തിലാണ് ഇംഗ്ലണ്ട് വിജയികളാകുന്നത്.
സൂപ്പർ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ന്യൂസിലന്‍ഡിന് മുന്നില്‍ വച്ച വിജയലക്ഷ്യം 16 റണ്‍സിന്റേതായിരുന്നു. ഇംഗ്ലണ്ടിനായി പന്തെറിഞ്ഞ ആർച്ചർ ആദ്യ പന്ത് വെെഡ് എറിഞ്ഞു. ഒന്നാം പന്ത് രണ്ട് റണ്‍സ്. അടുത്ത പന്ത് നിഷം സിക്സ് പറത്തി. അടുത്ത പന്തില്‍ രണ്ട് റണ്‍സ്. നാലാം പന്തിലും രണ്ട് റണ്‍സ്. അഞ്ചാം പന്തില്‍ സിംഗിള്‍. ആറാം പന്തില്‍ ന്യൂസിലന്‍ഡിന് വേണ്ടിയിരുന്നത് രണ്ട് റണ്‍സായിരുന്നു. പക്ഷെ ഗുപ്റ്റിലിനെ റണ്‍ ഔട്ട്. സ്കോർ വീണ്ടും ഒപ്പത്തിനൊപ്പം. ഇതോടെ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിന് കന്നി ലോകകപ്പ് കിരീടം.
Read More: ‘മീശയെ മുറുക്ക്’; മോര്‍ഗനെ പറന്നു പിടിച്ച് ഫെര്‍ഗൂസന്‍, ഈ ക്യാച്ചിന് പൊന്നും വില
242 എന്നെ വിജയലക്ഷ്യം ഇംഗ്ലണ്ടിനെ പോലൊരു ശക്തമായൊരു ബാറ്റിങ് നിരയുള്ള ടീമിനെ സംബന്ധിച്ചിടത്തോളം അനായാസം മറി കടക്കാവുന്നതാണെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ സമാനമായ സ്‌കോര്‍ പ്രതിരോധിച്ച് വിജയിച്ച ന്യൂസിലന്‍ഡിനെ എഴുതിത്തള്ളാനും കഴിയില്ല. പക്ഷെ ഒരിക്കല്‍ കൂടി ന്യൂസിലന്‍ഡ് അത് ആവര്‍ത്തിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലുകളിലൊന്നിനാണ്.
ഓപ്പണര്‍മാരായ ജെയ്‌സന്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും മെല്ലെ തുടങ്ങി. എന്നാല്‍ 17 റണ്‍സെടുത്ത റോയിയെ മാറ്റ് ഹെന്‍ റിയും 36 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ ലോക്കി ഫെര്‍ഗൂസനും പുറത്താക്കി. ഇതിനിടെ റൂട്ട് 30 പന്തില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത് മടങ്ങി. പിന്നാലെ നായകന്‍ ഇയാന്‍ മോര്‍ഗനെ ഫെര്‍ഗൂസന്റെ മാസ്മരിക ക്യാച്ചില്‍ നീഷം പുറത്താക്കി. ന്യൂസിലന്‍ഡ് കളം പിടിച്ചെന്ന് ഉറപ്പിച്ചപ്പോള്‍ അഞ്ചാം വിക്കറ്റില്‍ ബെന്‍ സ്‌റ്റോക്‌സും ജോസ് ബട്ട്‌ലറും ഒരുമിച്ചു.
അഞ്ചാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ 60 പന്തില്‍ 59 റണ്‍സെടുത്ത ബട്ട് ലറിനെ ഫെര്‍ഗൂസന്റെ പന്തില്‍ സൗത്തി ക്യാച്് ചെയ്തതോടെ ന്യൂസിലന്‍ഡ് വീണ്ടും കളിയിലേക്ക് തിരികെ വന്നു. പിന്നെ കണ്ടത് ഒരുവശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് ഒറ്റയ്ക്ക് നിന്നു പൊരുതുന്ന ബെന്‍ സ്റ്റോക്‌സിനെയാണ്.
Also Read: ലോകകപ്പ് ഫൈനലിനിടെ മൈതാനത്തേക്ക് ആരാധിക ഓടിക്കയറി; കാരണം ഇതാണ്
പഴുതടച്ച ബോളിങ്ങിലൂടെ ന്യൂസിലന്‍ഡ് കളിയെ അവസാന ഓവറിലേക്ക് എത്തിച്ചു. അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സായിരുന്നു. ഇതിനിടെ ഒരു ഓവര്‍ത്രോയുടെ രൂപത്തില്‍ ഭാഗ്യം ഇംഗ്ലണ്ടിനൊപ്പം എത്തി. അവസാന പന്തിലേക്ക കളി നീങ്ങുമ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സായിരുന്നു. രണ്ടാം റണ്ണിനായി ഓടുന്നതിനിടെ മാര്‍ക്ക് വുഡ് പുറത്തായി. ഇതോടെ 241 റണ്‍സുമായി ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചു. സ്‌കോര്‍ ലെവല്‍, മത്സരം സൂപ്പര്‍ ഓവറിലേക്ക്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 248 എന്ന സ്‌കോറിലെത്തിയത്. ഇംഗ്ലീഷ് ബോളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ ആദ്യ ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറി ഹെന്റി നിക്കോള്‍സിന്റെയും പൊരുതി നിന്ന ടോം ലഥാമിന്റെയും പ്രകടനമാണ് ന്യൂസിലന്‍ഡിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
Read More: കണ്ടാലല്ലേ അടിക്കാന്‍ പറ്റൂ…; ലോകകപ്പിലെ അതിവേഗ പന്തെറിഞ്ഞ് മാര്‍ക്ക് വുഡ്
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് ഭേദപ്പെട്ട തുടക്കം ആദ്യ ഘട്ടത്തില്‍ ലഭിച്ചിരുന്നു. എന്നാല്‍ 19 റണ്‍സുമായി മാര്‍ട്ടിന്‍ ഗപ്റ്റില്‍ മടങ്ങിയതിന് പിന്നാലെ ന്യൂസിലന്‍ഡ് സ്‌കോറിങ്ങിന്റെ വേഗത കുറഞ്ഞു. ഇംഗ്ലീഷ് താരങ്ങള്‍ നിരന്തരം വിക്കറ്റ് അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതോടെ സാവധാനമായിരുന്നു വില്യംസണും നിക്കോള്‍സും ബാറ്റ് വീശിയത്. രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഇരുവരും രക്ഷപ്രവര്‍ത്തനം ഏറ്റെടുത്തു. എന്നാല്‍ 30 റണ്‍സുമായി നായകനും പിന്നാലെ തന്നെ നിക്കോള്‍സും പുറത്തായത് കിവികള്‍ക്ക് തിരിച്ചടിയായി. 55 റണ്‍സുമായാണ് നിക്കോള്‍സ് ക്രീസ് വിട്ടത്.
പിന്നാലെ എത്തിയ റോസ് ടെയ്ലറും സംഘവും പൊരുതി നോക്കിയെങ്കിലും ടീം സ്‌കോറില്‍ കാര്യമായ ചലനമുണ്ടായില്ല. 15 റണ്‍സുമായി ടെയ്ലര്‍ മടങ്ങിയതിന് പിന്നാലെ ടോം ലഥാമും ജെയിംസ് നിഷമും ചേര്‍ന്ന് സ്‌കോര്‍ബോര്‍ടഡ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നിഷമിനെ പുറത്താക്കി പ്ലങ്കറ്റ് ഇംഗ്ലണ്ടിന് വീണ്ടും ആധിപത്യം നല്‍കി. അതേസമയം ക്രീസില്‍ നിലയുറപ്പിച്ച ലഥാം ഗ്രാന്‍ഡ്‌ഹോമിനെ കൂട്ടുപിടിച്ച് ടീം സ്‌കോര്‍ ഉയര്‍ത്തി.
എന്നാല്‍ അര്‍ധസെഞ്ചുറിക്ക് മൂന്ന് റണ്‍സ് അകലെ ലഥാം വീണു. പിന്നാലെ മാറ്റ് ഹെന്റിയും. ഇതോടെ ന്യൂസിലന്‍ഡ് ഇന്നിങ്‌സ് 241 റണ്‍സില്‍ അവസാനിച്ചു.
ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ ലിയാം പ്ലങ്കറ്റ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജോഫ്രാ ആര്‍ച്ചറിനും മാര്‍ക് വുഡിനുമാണ് അവശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍. റണ്‍സ് വിട്ടുനല്‍കുന്നതില്‍ പിശുക്ക് കാണിക്കാന്‍ ഇംഗ്ലീഷ് ബോളര്‍മാര്‍ തമ്മിലായിരുന്നു മത്സരം.