ധോണി തന്നെ ഒന്നാമന്‍, രണ്ടാമത് കോഹ്‌ലി

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇപ്പോഴത്തെ നായകന്‍ വിരാട് കോഹ്‌ലിയാണ്

MS Dhoni, Rohit Sharma, Virat Kohi, എം എസ് ധോണി, രോഹിത് ശർമ്മ, വിരാട് കോഹ്‍ലി, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

2019 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇത്തവണത്തെ ടീമില്‍ ലോകകപ്പ് കളിച്ചതിലെ അനുഭവ സമ്പത്ത് കൊണ്ട് ഒന്നാം സ്ഥാനത്തുള്ളത് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി തന്നെ. മൂന്ന് ലോകകപ്പുകളിലാണ് ധോണി ഇതുവരെ കളിച്ചിട്ടുള്ളത്. 2007 ലോകകപ്പിലായിരുന്നു ധോണി ആദ്യമായി ടീമില്‍ ഇടം പിടിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ പുറത്തായി. പിന്നീട് 2011 ലും 2015 ലും ധോണി ഇന്ത്യന്‍ ടീം നായകനായിരുന്നു. ഇതില്‍ 2011 ല്‍ ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു. നാലാം ലോകകപ്പിനായാണ് ധോണി ഇത്തവണ പാഡണിയുന്നത്.

Read More: പന്തും റയ്‌ഡുവും പുറത്ത്; ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇപ്പോഴത്തെ നായകന്‍ വിരാട് കോഹ്‌ലിയാണ്. മൂന്നാം ലോകകപ്പിനായാണ് കോഹ്‌ലി ഇത്തവണ കളത്തിലിറങ്ങുന്നത്. ആദ്യ രണ്ട് ലോകകപ്പില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നായക പദവിയാണ് കോഹ്‌ലിയെന്ന താരത്തിന് വെല്ലുവിളി. 2011 ല്‍ ലോകപ്പ് നേടിയപ്പോള്‍ കോഹ്‌ലി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. 2015 ലോകകപ്പിലേക്ക് എത്തിയപ്പോള്‍ ഇന്ത്യന്‍ ടീം ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ബാറ്റ്‌സ്മാനായിരുന്നു കോഹ്ലി.

കോഹ്‌ലിക്ക് പിന്നാലെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അനുഭവ സമ്പത്തുള്ള കളിക്കാര്‍ അഞ്ച് പേരാണ്. ഓപ്പണര്‍ ബാറ്റ്‌സ്മാന്‍മാരായ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പേസര്‍മാരായ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും. അഞ്ച് പേരും ഓരോ ലോകകപ്പ് കളിച്ചവരാണ്. ഇവരുടെ രണ്ടാം ലോകകപ്പാണ് ഇത്തവണത്തേത്.

Also Read: അമ്പാട്ടി റയ്‌ഡുവിനെ ഒഴിവാക്കി എന്തുകൊണ്ട് വിജയ് ശങ്കർ? മുഖ്യ സെലക്ടർ വ്യക്തമാക്കുന്നു

ഇന്ന് പ്രഖ്യാപിച്ച 15 അംഗ ടീമില്‍ മറ്റുള്ള താരങ്ങളെല്ലാം ആദ്യ ലോകകപ്പിനായാണ് തയ്യാറെടുക്കുന്നത്. ഏറെ കാലമായി ഇന്ത്യന്‍ ടീമില്‍ ഭാഗമായിരുന്ന ദിനേശ് കാര്‍ത്തിക് ഇതുവരെ ഒരു ലോകകപ്പില്‍ പോലും ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. കാര്‍ത്തികിന് ഇത് ആദ്യ ലോകകപ്പാണ്.

Also Read: പന്തില്ലാത്ത ലോകകപ്പിനുള്ള ഇന്ത്യൻ ടീം; പ്രതിഷേധവുമായി ആരാധകർ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Icc cricket world cup 2019 dhoni kohli played most world cup for india among the squad

Next Story
IPL 2019 MI vs RCB Live Score: വിജയം ആവർത്തിക്കാനാവാതെ ബാംഗ്ലൂർ; മുംബൈയ്ക്ക് അഞ്ച് വിക്കറ്റ് ജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com