ഐസിസി ചാംപ്യൻസ് ട്രോഫിക്ക് തുടക്കമായിക്കഴിഞ്ഞു. ഇന്നലെ നടന്ന ബംഗ്ലദേശ്-ഇംഗ്ലണ്ട് മൽസരത്തോടെയായിരുന്നു ചാംപ്യൻസ് ട്രോഫിക്ക് തുടക്കമായത്. ആദ്യ മൽസരത്തിൽ ബംഗ്ലദേശിനെ ഇംഗ്ലണ്ട് പരാജയപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ ആദ്യ മൽസരം ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ്.

ഇന്ത്യ-പാക്കിസ്ഥാൻ മൽസരം കാണാനായി ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുകയാണ്. മൽസരത്തിനായി ഇന്ത്യൻ ടീം ബിർമിങ്ഹാമിൽ എത്തിയിട്ടുണ്ട്. ബിർമിങ്ഹാമിലെ എഗ്ബാസ്റ്റൺ സ്റ്റേഡിയത്തിലാണ് മൽസരം. ബിർമിങ്ഹാമിലേക്കുളള മൂന്നു മണിക്കൂർ യാത്ര ഇന്ത്യൻ ടീമംഗങ്ങൾ ചെലവഴിച്ചതിന്റെ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. യാത്രയിൽ ടീമംഗങ്ങൾക്കൊപ്പം മറ്റൊരു അതിഥി കൂടി ഉണ്ടായിരുന്നു.

അതിഥി ആരാണെന്നല്ലേ? ശിഖർ ധവാന്റെ മകൻ സൊരാവർ ആയിരുന്നു ആ അതിഥി. രോഹിത് ശർമയ്ക്കും അജിങ്ക്യ രഹാനയ്ക്കുമൊപ്പം സൊരാവർ കളിക്കുന്നതാണ് വിഡിയോ. ഒപ്പം അച്ഛൻ ശിഖർ ധവാനുമുണ്ട്. സൊരാവറിനോടൊപ്പമുളള യാത്ര ഇന്ത്യൻ ടീം ശരിക്കും ആസ്വദിച്ചുവെന്നു വിഡിയോയിൽനിന്നും വ്യക്തം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ