ദുബായ്: വെയിൽസിൽ നടക്കാനിരിക്കുന്ന ഐസിസിയുടെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്രെ മത്സരങ്ങൾ കാണാൻ ടിക്കറ്റുകൾ ഇല്ല. ഗ്രൂപ്പ് ഘട്ടങ്ങളിലെ ഇന്ത്യയുടെ 3 മത്സരങ്ങൾക്കുമുള്ള ടിക്കറ്റുകൾ വിറ്റു തീർന്നു. ചിരവൈരികളായ പാക്കിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ, പാക്കിസ്ഥാൻ ആരാധകർക്ക് പുറമെ നിരവധി ക്രിക്കറ്റ് ആരാധകരും ടിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട് എന്ന് ഐസിസി അറിയിച്ചു.

ഇന്ത്യൻ ടീം രണ്ടാം മത്സരത്തിൽ ശ്രീലങ്കയുമായാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ഈ രണ്ട് മത്സരങ്ങൾക്കുമുള്ള ടിക്കറ്റുകളും ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയതോടെയാണ് ടിക്കറ്റ് വിൽപ്പന കുത്തന കൂടിയത് എന്നാണ് ഐസിസി വൃത്തങ്ങൾ പറയുന്നത്.


ഫൈനലിനും , സെമിഫൈനലുകൾക്കുമുള്ള ടിക്കറ്റുകളും ഇതിനോടകം വിറ്റ് തീർന്നിട്ടുണ്ട്. ഇംഗ്ലണ്ടും വെയിൽസും സംയുക്തമായിട്ടാണ് ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ