ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെ നേരിടുന്ന ഇന്ത്യൻ ടീമിനെ പിന്തുണയ്ക്കാൻ സുധീർ കുമാർ എത്തി. ഇന്ത്യ ടീമിന്രെ മത്സരങ്ങളിൽ എല്ലാം ഗാലറിയിൽ ആവേശം വിതറാൻ എത്തുന്ന സുധീർ കുമാർ സച്ചിൻ ടെൻഡുക്കറുടെ സഹായത്തോടെയാണ് ചാമ്പ്യൻസ് ട്രോഫി കാണാൻ എത്തിയത്. ഇംഗ്ലണ്ടിലേക്ക് സുധീർ കുമാറിന് വിസ നിഷേധിച്ചെങ്കിലും സച്ചിൻ ടെൻഡുക്കർ ഇടപെട്ടാണ് സുധീറിന് വിസ തരപ്പെടുത്തിയത്.


ചിരവൈരികളായ പാക്കിസ്ഥാനെ നേരിടുമ്പോൾ ഇന്ത്യൻ ടീമിനായി ആർപ്പുവിളിച്ച് സുധീർ കുമാർ സ്റ്റേഡിയത്തിൽ ഉണ്ട്. ശംഖ് മുഴക്കിയാണ് സുധീർ ഇന്ത്യൻ താരങ്ങളെ മൈതാനത്തിലേക്ക് വരവേറ്റത്. പാക്കിസ്ഥാൻ ആരാധകർക്കും സുധീറിന്റെ ആവേശം അപൂർവ്വ കാഴ്ചയായി. പലരും സുധീറുമൊത്ത് സെൽഫി എടുക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ