ലണ്ടൻ: 2017ലെ ചാമ്പ്യൻസ്ട്രോഫിയിലെ ഐസിസി ടീമിനെ പ്രഖ്യാപിച്ചു. ചാമ്പ്യൻസ്ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച 12 താരങ്ങളടങ്ങുന്ന ടീമിനെയാണ് ഐസിസി പ്രഖ്യാപിച്ചത്. ചാമ്പ്യൻമാരായ പാക്കിസ്ഥാന്റെ 4 താരങ്ങൾ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ മൂന്ന് താരങ്ങളും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദാണ് ഐസിസി ഇലവന്റെ നായകൻ.

ഇന്ത്യൻ ടീമിൽ നിന്നും ടൂർണ്ണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ശിഖർ ധവാനും, വിരാട് കോഹ്‌ലിയും, ഭുവനേശ്വർ കുമാറും ഉണ്ട്. പാക്ക് ടീമിൽ നിന്ന് സർഫ്രാസിനെ കൂടാതെ ഫഖാർ സമാനും, ഹസൻ അലിയും, ജുനൈദ് ഖാനുമാണ് ബെസ്റ്റ് ഇലവനിൽ ഇടംപിടിച്ചത്. ടൂർണ്ണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് ഹസൻ അലി.

ഇംംഗ്ലണ്ട് ടീമിൽ നിന്നും 3 പേർ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. മധ്യനിര ബാറ്റ്സ്മാൻ ജോ റൂട്ട്, ഔൾറൗണ്ടർ ബെൻസ്റ്റോക്ക്സ്,സ്പിന്നർ ആദിൽ റഷീദ് എന്നിവരും ടീമിൽ ഇടംനേടിയിട്ടുണ്ട്. ബംഗ്ലാദേശിനെ സെമിവരെ എത്തിച്ച തമീം ഇക്ബാലും ഐസിസി ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ന്യൂസിലാൻഡിന്റെ കെയിൻ വില്യംസണാണ് ടീമിലെ പന്ത്രണ്ടാമൻ.

ഐസിസി ഇലവൻ ചുവടെ

1. ശിഖർ ധവാൻ (​ഇന്ത്യ)
2. ഫക്കാർ സമാൻ (പാക്കിസ്ഥാൻ)
3. തമീം ഇക്ബാൽ (ബംഗ്ലാദേശ്)
4. വിരാട് കോഹ്‌ലി (ഇന്ത്യ)
5. ജോ റൂട്ട് (ഇംഗ്ലണ്ട്)
6. ബെൻസ്റ്റോക്ക്സ് (ഇംഗ്ലണ്ട്)
7. സർഫ്രാസ് അഹമ്മദ് (പാക്കിസ്ഥാൻ)
8. ആദിൽ റഷീദ് ( ഇംഗ്ലണ്ട്)
9. ജുനൈദ് ഖാൻ (പാക്കിസ്ഥാൻ)
10. ഭുവനേശ്വർ കുമാർ ( ഇന്ത്യ)
11. ഹസൻ അലി (പാക്കിസ്ഥാൻ)
12. കെയ്ൻ വില്യംസൺ ( ന്യൂസിലാൻഡ്)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ