ചാമ്പ്യൻസ് ട്രോഫിയുടെ സമ്മർദ്ദവും , മാധ്യമങ്ങളിൽ വരുന്ന വിവാദ വാർത്തകളോ ഇന്ത്യൻ ടീമിനെ ബാധിച്ചിട്ടില്ല. ദിനേശ് കാർത്തിക്കിന്റെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോ ഇതിന് തെളിവാണ്. ഇന്ത്യൻ ടീം അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിൽവെച്ചാണ് ദിനേശ് കാർത്തിക്കിന്റെ പിറന്നാൾ​ ആഘോഷിച്ചത്.

അനിൽ കുംബ്ലെ അടങ്ങുന്ന പരിശീലക സംഘവും കോഹ്‌ലി ഉൾപ്പടെയുള്ള താരങ്ങളും പിറന്നാൾ​ ആഘോഷത്തിൽ പങ്കെടുത്തു. കേക്ക് മുറിക്കുന്നതിന് മുൻപ് ശിഖർ ധവാൻ കാർത്തികിന്റെ കേക്കിൽ കുളിപ്പിച്ചു. മേശയ്ക്ക് മുകളിൽ കയറിയാണ് ശിഖർ ധവാൻ കാർത്തിക്കിന്റെ തലയിൽ കേക്ക് മറിച്ചത്. രോഹിത് ശർമ്മയും അജിൻകെ രഹാനയും ഉൾപ്പടെയുള്ള താരങ്ങളും കാർത്തിക്കിന് ആശംസകൾ നേർന്നു. കാർത്തിക്കിന്റെ 32 പിറന്നാളായിരുന്നു ഇന്നത്തേത്.


ബംഗ്ലാദേശിന് എതിരായ പരിശീലന മത്സരത്തിൽ 94 റൺസ് എടുത്ത ദിനേശ് കാർത്തിക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജൂൺ നാലിന് പാക്കിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യൻ ടീമിന്റെ അവസാന ഇലവനിൽ ദിനേശ് കാർത്തികിനെ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ