ഐസിസി ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഇംഗ്ളണ്ടിലാണ് ഇന്ത്യൻ ടീമുളളത്. കിരീടം നിലനിർത്താനായി ഇംഗ്ളണ്ടിലെത്തിയ ഇന്ത്യൻ ടീം രണ്ടാമത്തെ മത്സരത്തിൽ ശ്രീലങ്കയോട് തോറ്റതോടെ സെമി പ്രവേശനം ത്രിശങ്കുവിലായിരിക്കുകയാണ്. ഞായറാഴ്‌ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മത്സരം വിജയിക്കേണ്ടത് സെമിയിലെത്താൻ ഇന്ത്യയ്‌ക്ക് അനിവാര്യമാണ്.

ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നോടിയായുളള മത്സരത്തിന് മുൻപേ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന തിരക്കിലാണ് താരങ്ങൾ. എം.എസ്.ധോണിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് നവമാധ്യമങ്ങളിലിപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ധോണിയുടെ ഭാര്യയായ സാക്ഷിയാണ് ധോണിയ്‌ക്കും മകൾ സിവയ്‌ക്കുമൊപ്പമുളള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മകൾ സിവയുടെ ഒറ്റയ്‌ക്കുളള ഒരു ചിത്രവും സാക്ഷി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

Family time !

A post shared by Sakshi (@sakshisingh_r) on

A post shared by Sakshi (@sakshisingh_r) on

ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ചതിന്റെ ആത്മ വിശ്വാസത്തിൽ ശ്രീലങ്കയെ നേരിടാനിറങ്ങിയ ഇന്ത്യയ്‌ക്ക് പിഴച്ചു. രണ്ടാം മത്സരത്തിൽ ഇന്ത്യയെ ശ്രീലങ്കയുടെ യുവനിര തോൽപ്പിക്കുകയായിരുന്നു. ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 322 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം 8 പന്ത് ബാക്കിനിൽക്കെ ശ്രീലങ്ക മറികടക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് ബി യിൽ ഓരോ മത്സരങ്ങൾ വീതം ജയിച്ച് 4 ടീമുകളും പോയിന്റ് നിലയിൽ തുല്യത പാലിച്ചു. ഇനി അവസാന മത്സരത്തിൽ ആര് ജയിക്കുന്നുവോ ആ രണ്ട് ടീമുകളായിരിക്കും സെമിയിലേക്ക് കുതിക്കുക. ഇന്ത്യയുടെ അവസാന മത്സരം കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും ശ്രീലങ്കയുടെ മത്സരം പാക്കിസ്ഥാന് എതിരെയുമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ