ICC Awards 2018: ഐസിസി പുരസ്കാര പട്ടികയിൽ മൂന്നെണ്ണം അടിച്ചെടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, ഈ നേട്ടം കുറിക്കുന്ന ആദ്യ ക്രിക്കറ്ററായിരിക്കുകയാണ്. ഐസിസിയുടെ പോയ വര്‍ഷത്തെ പുരുഷ താരം, ടെസ്റ്റ് താരം, ഏകദിന താരം എന്നീ അവാര്‍ഡുകളാണ് കോഹ്ലി നേടിയത്.

ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകത്വത്തിലെത്തിയ കോഹ്ലി, ഈ നേട്ടം കൊയ്യുന്ന ആദ്യ ക്യാപ്റ്റനുമായി. കഴിഞ്ഞ വര്‍ഷം 13 ടെസ്റ്റുകളില്‍ നിന്നുമായി 1322 റണ്‍സാണ് വിരാട് നേടിയത്. 55.08 ആണ് ആവറേജ്. അഞ്ച് സെഞ്ചുറിയും നേടി. 14 ഏകദിനം കളിച്ചപ്പോള്‍ 1202 റണ്‍സ് നേടിയ കോഹ്ലി ആറ് സെഞ്ചുറിയും നേടി. 133.55 ആവറേജുണ്ട് കോഹ്ലിക്ക്. 10 ട്വന്റി-20യില്‍ നിന്നും 211 റണ്‍സും നേടി.

കോഹ്ലിയും ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയുമായിരുന്നു ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന്റെ അവസാന ഘട്ടത്തിലുണ്ടായിരുന്നത്. എന്നാല്‍ വിരാടിന്റെ പേര് തിരഞ്ഞൈടുക്കുന്നതില്‍ അധികൃതര്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

എന്നാൽ ഇതിൽ അവസാനിക്കുന്നില്ല ഈ വർഷത്തെ ഐസിസി പുരസ്കാരങ്ങളുടെ പട്ടിക. അത് ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ICC Awards 2018: ഐസിസി പുരസ്കാരങ്ങളും ജേതാക്കളും

ICC Cricketer of the Year: സർ ഗർഫീൽഡ് സോബേർസ് ട്രോഫി ഫോർ ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ 2018:

വിരാട് കോഹ്ലി (ഇന്ത്യ)

ICC Test Player of the Year: ഐസിസി ടെസ്റ്റ് താരം 2018:

വിരാട് കോഹ്ലി (ഇന്ത്യ)

ICC ODI Player of the Year: ഐസിസി ഏകദിന താരം 2018:

വിരാട് കോഹ്ലി (ഇന്ത്യ)

ICC Test Team of the Year: ഐസിസി ടെസ്റ്റ് ടീം 2018:

ടോം ലതം(ന്യൂസിലാന്റ്), ദിമുത് കരുണരത്നെ(ശ്രീലങ്ക), കെയ്ൻ വില്യംസൺ(ന്യൂസിലാന്റ്), വിരാട് കോഹ്ലി(ഇന്ത്യ) (ക്യാപ്റ്റൻ), ഹെൻറി നിക്കോളാസ് (ന്യൂസിലാന്റ്), റിഷഭ് പന്ത് (ഇന്ത്യ) (വിക്കറ്റ് കീപ്പർ), ജേസൺ ഹോൾഡർ (വിന്റീസ്), കഗിസോ റബഡ (സൗത്ത് ആഫ്രിക്ക),  നതാൻ ലിയോൺ (ഓസ്ട്രേലിയ), ജസ്പ്രീത് ബുമ്ര (ഇന്ത്യ), മുഹമ്മദ് അബ്ബാസ് (പാക്കിസ്ഥാൻ)

ICC ODI Team of the Year: ഐസിസി ഏകദിന ടീം 2018:

രോഹിത് ശർമ്മ (ഇന്ത്യ), ജോണി ബെയർസ്റ്റോ(ഇംഗ്ലണ്ട്), വിരാട് കോഹ്ലി (ഇന്ത്യ) ക്യാപ്റ്റൻ, ജോ റൂട്ട് (ഇംഗ്ലണ്ട്), മുസ്താഫിസുർ റഹ്മാൻ (ബംഗ്ലാദേശ്), റാഷിദ് ഖാൻ(അഫ്ഗാനിസ്ഥാൻ), കുൽദീപ് യാദവ് (ഇന്ത്യ), ജസ്പ്രീത് ബുമ്ര(ഇന്ത്യ)

ICC Emerging Player of the Year: ഐസിസി എമർജിങ് പ്ലേയർ അവാർഡ് 2018:

റിഷഭ് പന്ത് (ഇന്ത്യ)

ICC Associate Player of the Year: ഐസിസി അസോസിയേറ്റ് പ്ലേയർ 2018:

കാലം മക്ലോഡ് (സ്കോട്ലന്റ്)

ICC Spirit of Cricket Award: ഐസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് 2018:

കെയ്ൻ വില്യംസൺ (ന്യൂസിലാന്റ്)

ICC Umpire of the Year: ഐസിസി അംപയർ 2018:

കുമാർ ധർമ്മസേന (ശ്രീലങ്ക)

ICC T20I Performance of the Year: ഐസിസി ബെസ്റ്റ് ടി20 പ്രകടനം 2018:

ആരോൺ ഫിഞ്ച് (ഓസ്ട്രേലിയ)

ICC Fan’s Moment of the Year: ഐസിസി ഫാൻസ് മൊമന്റ് :

അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയുടെ കിരീട നേട്ടം

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook