തിരുവോണം ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഇയാൻ ഹ്യൂം. ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഈ കനേഡിയൻ താരം മലയാളത്തിൽത്തന്നെയാണ് ആശംസകൾ നേർന്നിരിക്കുന്നത്.

“ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ” എന്നാണ് ഹ്യൂമേട്ടൻ ആശംസിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്രെ ഫെയിസ്ബുക്ക് പേജിൽ ഹ്യൂമേട്ടന്റെ വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ