മാഡ്രിഡ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലനം സ്പെയിനിൽ ആരംഭിച്ചു. ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് മടങ്ങിയെത്തിയ ഇയാൻ ഹ്യൂമും , സൂപ്പർ താരം ദിമിത്രി ബെർബട്ടോവും പരിശീലനത്തിൽ പങ്കെടുത്തു.

ടീമിന്റെ മുഖ്യ പരിശീലകന്‍ റെനി മുളന്‍സ്റ്റീനും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഫിറ്റ്നസ് പരീശലനമാണ് ആരംഭിച്ചിരിക്കുന്നത്. ടീമിന്റെ എല്ലാ സപ്പോർട്ടിങ്ങ് സ്റ്റാഫുകളും ടീമിനൊപ്പം ചേർന്നിട്ടുണ്ട്.

ഇന്ത്യന്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിനാല്‍ സി കെ വിനീത്, സന്ദേശ് ജിങ്കന്‍, ജാക്കിചന്ദ് സിംഗ്, ലാല്‍റുവത്താര എന്നീ താരങ്ങള്‍ സ്‌പെയിനിലേക്ക് എത്തിയിട്ടില്ല.

സ്പെയിനിൽ നടക്കുന്ന പരിശീലനത്തിൽ ഇവർക്ക് പങ്കെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ